Latest News :
Home » , » ഖത്തര്‍ കാസര്‍ക്കോട് ജില്ല കെ.എം.സി.സി; ടി.ഉബൈദ് അവാര്‍ഡ് റഹ്മാന്‍ തായലങ്ങാടിക്കും ഗംഗന്‍ കെ മുവാരിക്കുണ്ടിനും; 29ന് സമദാനി വിതരണം ചെയ്യും

ഖത്തര്‍ കാസര്‍ക്കോട് ജില്ല കെ.എം.സി.സി; ടി.ഉബൈദ് അവാര്‍ഡ് റഹ്മാന്‍ തായലങ്ങാടിക്കും ഗംഗന്‍ കെ മുവാരിക്കുണ്ടിനും; 29ന് സമദാനി വിതരണം ചെയ്യും

Written By Muhimmath News on Friday, 23 March 2018 | 17:53



കാസര്‍കോട്: ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ജില്ലയിലെ മികച്ച സാഹിത്യ സേവനത്തിനുള്ള ടി.ഉബൈദ് അവാര്‍ഡ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ റഹ്മാന്‍ തായലങ്ങാടിക്കും, മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള അവാര്‍ഡ് കാഞ്ഞങ്ങാട്ടെ ഗംഗന്‍ കെ മുവാരിക്കുണ്ടിനും മാര്‍ച്ച് 29ന് രാവിലെ പത്ത് മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറണ്‍സ് ഹാളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയും മുന്‍ എം.പിയുമായ എം.പി അബ്ദുസ്സമദ് സമദാനി വിതരണം ചെയ്യും.

ചടങ്ങില്‍ സാമൂഹ്യസാംസ്‌കാരികരാഷ്ട്രീയ രംഗത്തെ പ്രമുഖ നേതാക്കള്‍ സംബന്ധിക്കും. പരിപാടി വിജയിപ്പിക്കുന്നത് സംബന്ധിച്ച് ചേര്‍ന്ന ആലോചന യോഗത്തില്‍ ഖത്തര്‍ കെ.എം.സി.സി ജില്ലാ പ്രസിഡന്റ് ലുഖ്മാന്‍ തളങ്കര അദ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുള്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.

ടി.ഇ.അബ്ദുല്ല, എ.എം കടവത്ത്, എം.പി ശാഫി ഹാജി, അഷ്‌റഫ് എടനീര്‍, നാസര്‍ കൈതക്കാട്, വി.എം മുനീര്‍, ഖാലിദ് പച്ചക്കാട്, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, സി.ഐ.എ ഹമീദ്, മഹ്മൂദ് ജദീദ് റോഡ്, അന്‍വര്‍ കടവത്ത്, ഹമീദ് കൊടിയമ്മ സംബന്ധിച്ചു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved