Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page

ദുബൈ:  ദുബൈ കെ.എം.സി.സി കാസര്‍കോട് മുന്‍സിപ്പല്‍  കമ്മിറ്റി പ്രദേശത്തെ നിര്‍ദ്ധരരായ നിത്യരോഗികള്‍ക്ക് മരുന്നിനുള്ള ആശ്വാസ തുക നല്‍കുന്ന പദ്ധതിയായ 'ദവ2018 ' പദ്ധതിയുടെ പ്രഖ്യാപനം യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി ഉപാധ്യക്ഷന്‍ യഹ്യ തളങ്കര നിര്‍വ്വഹിച്ചു. 

മനുഷ്യത്വം മരവിച്ച് കൊണ്ടിരിക്കുന്ന ഈ വര്‍ത്തമാന കാലത്ത് മതത്തിന്റെ മതില്‍ കെട്ടുകള്‍ക്കപ്പുറത്ത് മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന 'ദവ20l8' പോലുള്ള പദ്ധതികള്‍ മാതൃകാപരമാണെന്നും, സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന നിത്യരോഗികള്‍ക്ക് മരുന്നിനുള്ള ആശ്വാസ തുക നല്‍കുന്ന ഇത്തരം പദ്ധതികള്‍ ആതുര സേവന രംഗത്ത് നമുക്ക് ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും മഹത്തായ കാര്യമാണെന്നും ഇതിന് മുമ്പോട്ട് വന്നു കൊണ്ടിരിക്കുന്ന ദുബൈ കെ.എം.സി.സി കാസര്‍കോട് മുന്‍സിപ്പല്‍ കമ്മിറ്റി പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും യഹ്യ തളങ്കര പറഞ്ഞു. ദവ 2018 പദ്ധതി പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന കെഎംസിസി ഉപാധ്യക്ഷന്‍ ഹസൈനാര്‍ തോട്ടുംഭാഗം യോഗം ഉദ്ഘാടനം ചെയ്തു. ദുബൈ കെ.എം.സി.സി കാസര്‍കോട് മുന്‍സിപ്പല്‍ കമ്മിറ്റി ഉപദേശക സമിതി അംഗം അസ്ലം പടിഞ്ഞാര്‍ മുഖ്യാതിഥിയായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒട്ടേറെ മാതൃകാ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ച ദുബൈ കെ.എം.സി.സി കാസര്‍കോട്  മുന്‍സിപ്പല്‍  കമ്മിറ്റിയുടെ ഏറ്റവും മഹത്തായ പദ്ധതികളില്‍  ഒന്നാണ് 'ദവ 2018 ' . 2017ല്‍ നല്ല രീതിയില്‍ പൂര്‍ത്തിയാക്കിയ പദ്ധതിയുടെ തുടര്‍ച്ചയാണ് 'ദവ2018' പദ്ധതി .
ഇനിയും ഇത്തരം ജനോപകാര പദ്ധതികളുമായി മുമ്പോട്ട് പോകാന്‍ കമ്മിറ്റിക്ക് കഴിയട്ടെയെന്ന് അസ്ലം പടിഞ്ഞാര്‍ അഭിപ്രായപ്പെട്ടു. 

ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് സലാം കന്യപ്പാടി, മണ്ഡലം സെക്രട്ടറി നൂറുദ്ധീന്‍ ആറാട്ടുകടവ്, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ സീനിയര്‍ വൈസ് പ്രസിഡന്റ് സലീം ചേരങ്കൈ എന്നിവര്‍ പ്രസംഗിച്ചു.
കാസര്‍കോട് മണ്ഡലത്തിനകത്തെ ഏറ്റവും ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കുന്ന കമ്മിറ്റികളിലൊന്നാണ് കാസര്‍കോട്  മുന്‍സിപ്പല്‍ കമ്മിറ്റിയെന്നും ദവ 2018 പോലെ മഹത്തായ പദ്ധതികള്‍ മറ്റ് പഞ്ചായത്തുകളും മാതൃകയാക്കേണ്ടതാണെന്നും യോഗത്തില്‍ സംസാരിച്ച സലാം കന്യപ്പാടിയും നൂറുദ്ധീന്‍ ആറാട്ടുകടവും അഭിപ്രായപ്പെട്ടു.

ദുബൈ കെ.എം.സി.സി കാസര്‍കോട് മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് ഫൈസല്‍ മുഹ്‌സിന്‍ അദ്ധ്യക്ഷത വഹിച്ചു. നവാസ് തുരുത്തി,കബീര്‍ ചേരങ്കൈ,സഫ്വാന്‍ അണങ്കൂര്‍, സിനാന്‍തൊട്ടാന്‍, ഗഫൂര്‍ ഊദ്,എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ഹസ്‌കര്‍ ചൂരി സ്വാഗതവും സുബൈര്‍ അബ്ദുല്ല നന്ദിയും പറഞ്ഞു

Leave A Reply