Latest News :
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍
Home » , » യുവാക്കളുടെ തുടരെയുള്ള മരണം, ഭീതി മാറാതെ കോട്ടപ്പുറം

യുവാക്കളുടെ തുടരെയുള്ള മരണം, ഭീതി മാറാതെ കോട്ടപ്പുറം

Written By Muhimmath News on Sunday, 4 March 2018 | 18:00


നീലേശ്വരം: യുവാക്കളുടെ തുടരെയുള്ള മരണം, ഭീതി മാറാതെ കോട്ടപ്പുറം. തുടര്‍ച്ചയായുള്ള വാഹനാപകട മരണവാര്‍ത്തകളില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് ഈ പ്രദേശം.

 കഴിഞ്ഞ പുതുവര്‍ഷപ്പുലരിയില്‍ കൊയിലാണ്ടിയില്‍ ബൈക്ക് അപകടത്തില്‍ മരിച്ച കോട്ടപ്പുറത്തെ എന്‍ നിയാസിന്റെ (19) മരണ വാര്‍ത്തയില്‍ നിന്നും മോചനം ലഭിക്കുന്നതിന് മുമ്പേയാണ് ശനിയാഴ്ച രാവിലെ വയനാട് കൊളഗപ്പാറ ഉജാലപ്പടിക്കു സമീപം കാറില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു വയസ്സുകാരന്‍ ഉള്‍പ്പെടെ കോട്ടപ്പുറം സ്വദേശികളായ രണ്ടു പേരാണു മരിച്ചത്. മറ്റൊരാള്‍  അതീവ ഗുരുതര നിലയില്‍ തുടരുകയാണ്. കോട്ടപ്പുറം ബാഫഖി തങ്ങള്‍ സൗധത്തിനു സമീപത്തെ എം.ഷബീറിന്റെയും ഷംസീറയുടെയും മകന്‍ അമാന്‍, കോട്ടപ്പുറം ഉച്ചൂളിക്കുതിര്‍ നബീര്‍ മന്‍സിലിലെ എ.നബീര്‍ (32) എന്നിവരാണ് മരിച്ചത്. അമാന്റെ പിതാവ് ഷബീര്‍ ആണ് അതീവ ഗുരുതര നിലയിലുള്ളത്.

കോഴിക്കോട് ബീച്ചിലെ പുതുവത്സരാഘോഷത്തില്‍ പങ്കെടുത്തു തിരിച്ചുവരുന്നതിനിടെ ഓട്ടോയെ വെട്ടിക്കുമ്പോള്‍ ബൈക്ക് നിയന്ത്രണം വിട്ടു ഡിവൈഡറില്‍ ഇടിചാണ് നിയാസ് മരണപ്പെട്ടത്. നീലേശ്വരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന ഇ കുഞ്ഞബ്ദുല്ലയുടെ മകന്‍ സനീജ് 10 വര്‍ഷം മുമ്പ് സമീപപ്രദേശമായ ആനച്ചാലിലുണ്ടായ വാഹനാപകടത്തിലാണു മരിച്ചത്. നാസര്‍, സിറാജ് എന്നിവര്‍ മരിച്ചത് ഒരേ വാഹനാപകടത്തിലാണ്. ഉള്ളാളിലുണ്ടായ വാഹനാപകടത്തില്‍ മുഹമ്മദ് കുഞ്ഞി എന്നയാളും, ബംഗ്ലുരുണ്ടായ അപകടത്തില്‍ അമീര്‍ അലിയുടെ മകന്‍ നൗഷാദും മരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഉച്ചൂളികുതിര്‍ സ്വാദേശികളായ കെ പി ശംശുദീനും, ഫാറൂഖ് മസ്ജിദിന് സമീപത്തെ ശംശുദീനും മരിച്ചത്. കുറച്ചു വര്‍ഷങ്ങള്‍ക്ക്  മുമ്പ് തന്നെ ഫാറൂഖ് പള്ളിയുടെ സമീപത്തെ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ ഷാഹിദും മരിച്ചിരുന്നു. പത്ത് വര്‍ഷം മുമ്പാണ് എന്‍ നിയസിന്റെ പിതാവിന്റെ സഹോദരിയുടെ മകന്‍ വാരിസ് നീലേശ്വരത്തുണ്ടായ അപകടത്തില്‍ മരിച്ചത്.  
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved