Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » » ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു

Written By Muhimmath News on Wednesday, 28 March 2018 | 17:37


കോട്ടയം: കോട്ടയം പാലായ്ക്കടുത്ത് ഓടി കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. കാര്‍ ഓടിച്ചിരുന്ന ആളാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന പാലാ മുരുക്കുമ്പുഴ സ്വദേശി സുരേഷാണ് മരിച്ചത്. പാലാ ഉഴവൂര്‍ റൂട്ടില്‍ വലവൂരിലായിരുന്നു സംഭവം.


എങ്ങനെയാണ് കാറിന് തീപിടിച്ചതെന്ന് വ്യക്തമല്ല. മാരുതി 800 കാറാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved