Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page























നീലേശ്വരം: ജില്ലയുടെയും തീരദേശ മേഖലയില്‍ വികസനത്തിന് പുത്തന്‍ വാതായനം തുറന്ന് കൊടുക്കുന്ന കോട്ടപ്പുറം പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു.  പ്രൗഡഗംഭീരമായ ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി  ജി. സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. 

വര്‍ഷങ്ങളായി മുടങ്ങി കിടന്നിരുന്ന പാലം എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ട് വര്‍ഷം തികയുന്നതിന് മുമ്പ്  പണി പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്ന് കൊടുക്കുകയായിരുന്നു.  തീരദേശവാസികളുടെ  എട്ട് വര്‍ഷത്തെ കാത്തിരിപ്പിന് ഇതോടെ അറുതിയായി. പാലം ഗതാഗതത്തിന് വിട്ടുകൊടുക്കുന്നതോടെ ദേശീയപാതയ്ക്ക് സമാന്തരമായി നീലേശ്വരം മുതല്‍ പയ്യന്നൂര്‍ തീരദേശപാതയും നിലവില്‍വന്നു  296 മീറ്റര്‍ നീളമുള്ള, ജില്ലയിലെ ഏറ്റവും നീളം കൂടിയ റോഡുപാലമാണിത്. 



കോട്ടപ്പുറത്ത് നിന്നും മുഖ്യമന്ത്രിയേയും മന്ത്രി ജി സുധാകരനേയും പഞ്ചവാദ്യങ്ങളുടെ അകമ്പടിയോടെ തുറന്ന വാഹനത്തില്‍ ആനയിച്ചു അച്ചാംതുരുത്തി ഭാഗത്താണ് ഉല്‍ഘാടനം ചെയ്തത്. ഇരുകരകളില്‍ നിന്നും പതിനായിരങ്ങളാണ് ഉല്‍ഘാടനത്തിനായി  ഒഴുകിയെത്തിയത്. കാസര്‍ഗോട് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി  ബഷീര്‍, നീലേശ്വരം നഗരസഭ  ചെയര്‍മാന്‍ കെ പി ജയരാജന്‍,   നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജാനകി, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, മുന്‍ എംഎല്‍എ മാരായ കെ.കുഞ്ഞിരാമന്‍, കെ പി സതീഷ് ചന്ദ്രന്‍, വിവിധ രാഷ്ട്രീയകക്ഷി പ്രിതിനിധികള്‍ സംബന്ധിച്ചു.

















നീലേശ്വരം നഗരത്തിന്റെ വികസനത്തിന് പാലം മുതല്‍ക്കൂട്ടാകും. കൂടാതെ ചെറുവത്തൂര്‍, പടന്ന, വലിയപമ്പ് പിലിക്കോട്, തൃക്കരിപ്പൂര്‍ തുടങ്ങിയ പഞ്ചായത്തുകളുടെ സമഗ്രവികസനത്തിനും പാലം വഴിയൊരുക്കും.ദേശീയ പാതയില്‍ നിന്ന് പാലത്തിന്റെ വടക്ക് കോട്ടപ്പുറം വരെ നിലവില്‍ മെക്കാഡം ടാറിംഗ് നടത്തിയ റോഡാണ് നിലവിലുള്ളത്. പാലത്തിന്റെ തെക്ക് അച്ചാംതുരുത്തി മുതല്‍ ചെറുവത്തൂര്‍ വരെയുള്ള റോഡ് മെക്കാഡം ടാറിംഗ് നടത്തുന്നതിന് കാസര്‍ഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 8 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. 

ഇതിന്റെ സാങ്കേതികാനുമതി നേടുന്നതിനു വേണ്ട നടപടിക്രമങ്ങള്‍ പുരോഗമിച്ചു വരികയാണ്.  ഇതേ റോഡിന്റെ നെല്ലിക്കാല്‍ ഭാഗത്തു നിന്നും മടക്കര ഹാര്‍ബര്‍ , കാവുംചിറ, കൈതക്കാട് വഴി ഓരിമുക്കിലെത്തുന്ന ചെറുവത്തൂര്‍ ഹാര്‍ബര്‍ റോഡ് മെക്കാഡം ടാറിംഗ് നടത്തുന്നതിനു വേണ്ടി കാസര്‍ഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 5 കോടി രൂപ അനുവദിച്ച് ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഈ ആഴ്ച തന്നെ ഇതിന്റെ പ്രവര്‍ത്തി ഉദ്ഘാടനം നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 

Leave A Reply