Latest News :
കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം; സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങുന്നു
Home » » കെ എസ് ആര്‍ ടി സി പെന്‍ഷന്‍ പ്രായം കൂട്ടണമെന്ന് മുഖ്യമന്ത്രി

കെ എസ് ആര്‍ ടി സി പെന്‍ഷന്‍ പ്രായം കൂട്ടണമെന്ന് മുഖ്യമന്ത്രി

Written By Muhimmath News on Friday, 9 March 2018 | 21:03


തിരുവനന്തപുരം: കെ എസ് ആര്‍ ടി സി പെന്‍ഷന്‍ പ്രായം കൂട്ടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നടന്ന എല്‍ ഡി എഫ് യോഗത്തില്‍ നിര്‍ദ്ദേശിച്ചു. അടുത്ത മന്ത്രസഭാ യോഗത്തിന് മുമ്പ് ഇതുമായി ബന്ധപ്പെട്ട തീരുമാനം അറിയിക്കണമെന്നും മുഖ്യമന്ത്രി ഇടുതുമുന്നണി ഘടക കക്ഷികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പാര്‍ട്ടിയില്‍ ആലോജിച്ച ശേഷം തീരുമാനം അറിയിക്കാമെന്ന നിലപാടിലാണ് ഘടകക്ഷി യോഗം പിരിഞ്ഞത്.

56 വയസ്സാണ് നിലവില്‍ കെ എസ് ആര്‍ ടി സിയിലെ പെന്‍ഷന്‍ പ്രായം. ഇത് 60 ആക്കി ഉയര്‍ത്തണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved