കാസര്‍കോട്: ഇലക്ട്രിക് പോസ്റ്റില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതിനിടെ കരാര്‍ ജീവനക്കാരന് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എരിയാല്‍ ബ്ലാര്‍ക്കോട് സ്വദേശി പ്രവീണ്‍ (45) മരണപ്പെട്ട സംഭവത്തിലാണ് അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തത്.
കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തിലാണ് ഈ കേസില്‍ അന്വേഷണം നടത്തുന്നത്. കെഎസ്ഇബി അധികൃതരുടെ അനാസ്ഥയാണ് പ്രവീണ്ശങ്കറിന്റെ മരണത്തിന് കാരണമെന്ന് ആദ്യം പ്രചാരണമുയര്‍ന്നിരുന്നു. എന്നാല്‍ പ്രവീണ്‍ ശങ്കറിനെ ജോലി ഏല്പിച്ചത് തങ്ങളല്ലെന്നാണ് കെഎസ്ഇബി അധികൃതരുടെ നിലപാട്. കെഎസ്ഇബിയുടെ കരാര്‍ ജീവനക്കാരനാണെങ്കിലും പഞ്ചായത്തിനു വേണ്ടിയാണ് പ്രവീണ്‍ ശങ്കര്‍ ഇലക്ട്രിക് പോസ്റ്റില്‍ കയറി തെരുവുവിളക്കുകള്‍ സ്ഥാപിക്കാനുള്ള ജോലിയില്‍ ഏര്‍പെട്ടത്. ഇങ്ങനെയൊരു ജോലി ഏല്പിച്ച കാര്യം പഞ്ചായത്ത് അധികൃതര്‍ തങ്ങളെ അറിയിച്ചിരുന്നില്ലെന്നും അങ്ങനെയായിരുന്നെങ്കില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമായിരുന്നുവെന്നും കെഎസ്ഇബി അധികൃതര്‍ പറഞ്ഞു.
Post a Comment