Latest News :
...
Home » , , » ലൈനില്‍ അറ്റകുറ്റപ്പണിക്കിടെ കെ എസ് ഇ ബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു

ലൈനില്‍ അറ്റകുറ്റപ്പണിക്കിടെ കെ എസ് ഇ ബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു

Written By Muhimmath News on Thursday, 29 March 2018 | 12:07

ചൗക്കി: വൈദ്യുതി പോസ്റ്റില്‍ നിന്നും ഷോക്കേറ്റ് ലൈന്‍മാന്‍ മരിച്ചു. എരിയാല്‍ ബ്ലാര്‍ക്കോട് സ്വദേശി പ്രവീണ്‍ (45) ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച രാവിലെ ചൗക്കി കുന്നില്‍ സന്ദേശം സ്‌കൂളിനടുത്ത് വെച്ചാണ് സംഭവം. 

ലൈനില്‍ പണിയെടുത്ത് കൊണ്ടിരിക്കെ ഷോക്കേല്‍ക്കുകയായിരുന്നു. ഇയാള്‍ സംഭവസ്ഥത്ത് തന്നെ മരണപ്പെട്ടു. വൈദ്യുതി ഓഫാക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത കാണിക്കാതിരുന്നതാണ് ദുരന്തം സംഭവിക്കാന്‍ കാരണമായത്. ഷോക്കേറ്റ പ്രവീണ്‍ കയര്‍ കെട്ടിയതിനാല്‍ താഴെ വീഴാതെ പോസ്റ്റില്‍തന്നെ തൂങ്ങിനില്‍ക്കുകയായിരുന്നു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും പോലീസും എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

എരിയാല്‍ ബ്ലാര്‍ക്കോട്ടെ രാംപണ്ണ നായക്-മീനാക്ഷി ദമ്പതികളുടെ മകനാണ്. ശൈലജയാണ് ഭാര്യ: മക്കള്‍: രോഹിത്, ദന്‍ജിത്ത്. സഹോദരങ്ങള്‍: സുരേന്ദ്രന്‍, ഗംഗാധരന്‍. 

കാസര്‍കോട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved