Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , » അവിശ്വാസ പ്രമേയ നോട്ടിസ് പരിഗണിക്കാതെ ലോക്‌സഭ പിരിഞ്ഞു

അവിശ്വാസ പ്രമേയ നോട്ടിസ് പരിഗണിക്കാതെ ലോക്‌സഭ പിരിഞ്ഞു

Written By Muhimmath News on Friday, 16 March 2018 | 12:31
























ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരെ വൈ.എസ്ആര്‍ കോണ്‍ഗ്രസും ടി.ഡി.പിയും നല്‍കിയ അവിശ്വാസപ്രമേയം ഇന്ന് ലോക്‌സഭയില്‍ പരിഗണിച്ചില്ല. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന ലോക് സഭ സ്പീക്കര്‍ തിങ്കളാഴ്ചത്തേക്ക് മാറ്റിവച്ചു. ബഹളത്തിനിടയില്‍ നോട്ടിസ് പരിഗണിക്കാനാവില്ലെന്ന് സ്പീക്കര്‍ അറിയിച്ചു.

വൈ.എസ്.ആര്‍ കോണ്‍ഗ്രസാണ് ആദ്യം നോട്ടിസ് നല്‍കിയത്. പിന്നീട് എന്‍.ഡി.എ സഖ്യം വിട്ട ടി.ഡി.പി വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണക്കുന്നതോടൊപ്പം സ്വന്തം നിലക്കും നോട്ടിസ് നല്‍കുകയായിരുന്നു. ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാന പദവി ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി.

അവിശ്വാസ പ്രമേയത്തിന് ഇടതുപക്ഷത്തിന്റെയും കോണ്‍ഗ്രസിന്റെയും പിന്തുണ പ്രഖ്യാപിച്ചിരുന്നു. കൂടാതെ അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എഉം തൃണമൂല്‍ കോണ്‍ഗ്രസും പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ചു.

പ്രമേയം അവതരിപ്പിക്കാന്‍ അനുമതി ലഭിക്കണമെങ്കില്‍ 50 അംഗങ്ങളുടെ പിന്തുണ വേണം. ലോക്‌സഭയില്‍ 16 ഉം രാജ്യസഭയില്‍ ആറും അംഗങ്ങളാണ് തെലുങ്ക് ദേശം പാര്‍ട്ടിക്കുള്ളത്.

അതേ സമയം പ്രതിപക്ഷ കക്ഷികളെല്ലാം ഒരുമിച്ച് അവിശ്വാസപ്രമേയത്തെ പിന്തുണച്ചാലും ബി.ജെ.പി സര്‍ക്കാരിന് തത്ക്കാലം ഭീഷണിയുണ്ടാകില്ല. കേവല ഭൂരിപക്ഷത്തിന് വേണ്ട സീറ്റുകള്‍ ലോക്‌സഭയില്‍ ബി.ജെ.പിക്കുണ്ട്. 
എന്നാല്‍ പ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ച് നില്‍ക്കുന്നത് സര്‍ക്കാരിന്റെ ഭാവിപ്രവര്‍ത്തനങ്ങള്‍ക്കും 2019ലും അധികാരം നിലനിര്‍ത്താമെന്ന ബി.ജെ.പിയുടെ മോഹങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved