Latest News :
ആധാര്‍: ഏകീകൃത തിരിച്ചറിയല്‍ നല്ലത്; കൃത്രിമം അസാധ്യമെന്നും സുപ്രീം കോടതി
Home » , , , , , » മഅ്ദിന്‍ വൈസനീയം കാസറഗോഡ് ജില്ലാ പ്രചരണ സമ്മേളനം ഏപ്രില്‍ ഒന്നിന്

മഅ്ദിന്‍ വൈസനീയം കാസറഗോഡ് ജില്ലാ പ്രചരണ സമ്മേളനം ഏപ്രില്‍ ഒന്നിന്

Written By Muhimmath News on Monday, 26 March 2018 | 19:42


കാസറഗോഡ്: മലപ്പുറം മഅ്ദിന് അക്കാദമി വൈസനീയം വാര്‍ഷിക സമ്മേളനത്തിന്റെ കാസറഗോഡ് ജില്ലാ പ്രചരണ സമ്മേളനം ഏപ്രില്‍ ഒന്നിന് കാസറഗോഡ് മുന്‍സിപ്പള്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. 
വൈകീട്ട് മൂന്ന് മണിക്ക് ആരംഭിക്കുന്ന പരിപാടി അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്യും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി പ്രഖ്യാപനം നടത്തും. സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന പരിപാടിയില്‍ എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ശിറിയ അധ്യക്ഷത വഹിക്കും ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍ പ്രഭാഷണം നടത്തും. 

ഇത് സംബന്ധമായി ചേര്‍ന്ന സംഘാടക സമിതി യോഗം ബി.എസ് അബ്ദുള്ള കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ പി.എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ ഉദ്ഘാടനം ചെയ്തു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി വിഷയാവതരണം നടത്തി. ഹമീദ് മൗലവി ആലംപാടി സ്വാഗതം പറഞ്ഞു. 
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved