Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , , , » മംഗളൂരിലെ ബജറംഗ്ദള്‍ നേതാവിന്റെ കൊലപാതകം: മൂന്നു പ്രതികളെയും വെറുതെ വിട്ടു

മംഗളൂരിലെ ബജറംഗ്ദള്‍ നേതാവിന്റെ കൊലപാതകം: മൂന്നു പ്രതികളെയും വെറുതെ വിട്ടു

Written By Muhimmath News on Sunday, 25 March 2018 | 12:22
























മംഗളൂരു: മംഗളൂരിലെ ബജറംഗ്ദള്‍ നേതാവിന്റെ കൊലപാതക കേസില്‍ പ്രതികളായ മൂന്നു യുവാക്കളെയും വെറുതെ വിട്ടു. ബജറംഗ്ദള്‍ നേതാവായിരുന്ന രാജേഷ് പൂജാരി വധക്കേസില്‍ പ്രതികളായ ഇര്‍ഷാദ് (23), ഇമ്രാന്‍ (21), ഹുസ്സൈന്‍ (22) എന്നിവരെയാണ് കുറ്റക്കാരനല്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അഡീ.ജില്ലാ സെഷന്‍സ് (3) കോടതി വെറുതെ വിട്ടത്.

മാര്‍ച്ച് 2014 നു പുലര്‍ച്ചെ രാജേഷിന്റെ താമസ സ്ഥലത്ത് വെച്ച നടക്കാന്‍ ഇറങ്ങിയ സമയത്താണ് കൊലപാതകം നടന്നത്. ഇഖ്ബാല്‍ കൊലക്കേസില്‍ പ്രതിയായ രാജേഷ് ജാമ്യത്തില്‍ ഇറങ്ങിയ പിറ്റേ ദിവസമാണ് കൊല നടന്നത്.

കേസില്‍ പ്രതിയായ മൂന്നു യുവാക്കളും നിരപരാധികളാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. പൊലീസ് അറസ്റ്റു ചെയ്തത് നിരപരാധികളായ യുവാക്കളെയാണെന്നു ആരോപിച്ചു ഡി.വൈ .എഫ്.ഐയുടെ നേത്രത്വത്തില്‍ പ്രക്ഷോഭവും നടന്നിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved