Latest News :
കാന്തപുരത്തിന്റെ സഹോദരന്‍ എ പി മുഹമ്മദ് ഹാജി നിര്യാതനായി
Home » , » കെ.എം.മാണി അഴിമതിക്കാരന്‍ തന്നെ: കോടിയേരിക്ക് മറുപടിയുമായി സുധാകര്‍ റെഡ്ഡി

കെ.എം.മാണി അഴിമതിക്കാരന്‍ തന്നെ: കോടിയേരിക്ക് മറുപടിയുമായി സുധാകര്‍ റെഡ്ഡി

Written By Muhimmath News on Thursday, 1 March 2018 | 12:15
























തിരുവനന്തപുരം: കെ.എം മാണി അഴിമതിക്കാരന്‍ തന്നെയാണെന്നു സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. അഴിമതിക്ക് വലിപ്പച്ചെറുപ്പമില്ല. കോണ്‍ഗ്രസിനോളം അഴിമതിക്കാരല്ല കേരള കോണ്‍ഗ്രസെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

കോണ്‍ഗ്രസുമായി പ്രാദേശികതലത്തില്‍ സഖ്യങ്ങളാകാം എന്ന സി.പി.ഐ നിലപാടും റെഡ്ഡി ഉയര്‍ത്തിക്കാട്ടി. ബി.ജെ.പിയാണു മുഖ്യശത്രുവെന്നും കേരളത്തില്‍ ജെ.ഡി.യുവിനെ ഉള്‍പ്പെടുത്തി എല്‍.ഡി.എഫ് വിപുലീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved