Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » » മഞ്ചേശ്വരത്ത് ലോറിയും സ്‌കൂള്‍ ബസും കൂട്ടിയിടിച്ച് 10 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

മഞ്ചേശ്വരത്ത് ലോറിയും സ്‌കൂള്‍ ബസും കൂട്ടിയിടിച്ച് 10 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

Written By Muhimmath News on Tuesday, 6 March 2018 | 17:32


മഞ്ചേശ്വരം: മഞ്ചേശ്വരം പത്താം മൈലിന് സമീപത്ത് സ്‌കൂള്‍ ബസും ലോറിയും കൂട്ടിയിടിച്ച് 10 വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂള്‍ ബസ് ഡ്രൈവര്‍ക്കും പരിക്ക്. ഇന്ന് രാവിലെ 9.30മണിയോടെയാണ് സംഭവം. തലപ്പാടി ഭാഗത്ത് നിന്ന് വിദ്യാര്‍ത്ഥികളുമായി മൊര്‍ത്തണയിലേക്ക് പോവുകയായിരുന്ന ഇംഗ്ലീഷ് മീഡിയും സ്‌കൂള്‍ ബസും ഉപ്പള ഭാഗത്ത് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ലോറിയുമാണ് അപകടത്തില്‍പെട്ടത്. 
ഹൈവേ പൊലീസ് വാഹനപരിധോനക്ക് കൈകാണിച്ചിട്ടും അമിത വേഗതയില്‍ നിര്‍ത്താതെ പോയ ബൈക്കിനെ രക്ഷിക്കാന്‍ ബസ് വെട്ടിച്ചപ്പോഴാണ് ലോറിയുമായി കൂട്ടിയിടിച്ചത്. 

വിദ്യാര്‍ത്ഥികളെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved