Latest News :
രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി; ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ മറുപടി നല്‍കി: രാഹുല്‍...
Home » , » മഞ്ചേശ്വരത്ത് വാഹന പരിശോധനക്കിടെ നിര്‍ത്തിയിട്ട ബൈക്കിന് പിറകില്‍ കാറിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്; പൊലീസിന് നേരെ കല്ലേറ്, എസ്.ഐക്ക് പരിക്ക്

മഞ്ചേശ്വരത്ത് വാഹന പരിശോധനക്കിടെ നിര്‍ത്തിയിട്ട ബൈക്കിന് പിറകില്‍ കാറിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്; പൊലീസിന് നേരെ കല്ലേറ്, എസ്.ഐക്ക് പരിക്ക്

Written By Muhimmath News on Sunday, 25 March 2018 | 17:39



മഞ്ചേശ്വരം: മഞ്ചേശ്വരം പത്താംമൈലില്‍ ഹൈവേ പൊലീസ് വാഹന പരിശോധന നടത്തവെ നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ബൈക്കിന് പിറകില്‍ കാറിടിച്ച് റോഡിലേക്ക് തെറിച്ചുവീണ് ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. അതിനിടെ ഹൈവേ പൊലീസിന്റെ വാഹനത്തിന് നേരെ കല്ലേറുണ്ടായി. എസ്.ഐക്ക് പരിക്കേറ്റു. ഇന്ന് രാവിലെ പത്തരയോടെ മഞ്ചേശ്വരം പത്താംമൈലിലാണ് സംഭവം നടന്നത്. കല്ലേറില്‍ ഹൈവേ പൊലീസ് എസ്.ഐ നാരായണനാണ് പരിക്കേറ്റത്. നാരായണനെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

പൊലീസ് കൈചൂണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ബൈക്ക് നിര്‍ത്താന്‍ ശ്രമിക്കുമ്പോഴാണ് പിറകിലുണ്ടായിരുന്ന കാര്‍ ഇടിച്ചത്. കാറിടിച്ചതിനെ തുടര്‍ന്ന് ബൈക്കിലുണ്ടായിരുന്ന രണ്ടുപേര്‍ റോഡിലേക്ക് തെറിച്ചുവീണു. ഇതിനെ തുടര്‍ന്ന് പ്രതിഷേധവുമായി ആള്‍കൂട്ടം പ്രദേശത്ത് സംഘടിച്ചു. പിന്നീട് പൊലീസുമായി ഏറെ നേരം വാക്കേറ്റമുണ്ടായി. 

പരിക്കേറ്റ ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ ഉപ്പളയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ തേടി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved