Latest News :
...
Home » , , » മിയാപ്പദവ് മസ്ജിദ് ഉദ്ഘാടനം വ്യാഴാഴ്ച; താജുശ്ശരീഅ അലിക്കുഞ്ഞി ഉസ്താദ് നിര്‍വഹിക്കും.

മിയാപ്പദവ് മസ്ജിദ് ഉദ്ഘാടനം വ്യാഴാഴ്ച; താജുശ്ശരീഅ അലിക്കുഞ്ഞി ഉസ്താദ് നിര്‍വഹിക്കും.

Written By Muhimmath News on Tuesday, 20 March 2018 | 18:32


മഞ്ചേശ്വരം. അസാസുദീന്‍ എജ്യൂക്കേഷന്‍ സെന്ററിന്റെ  കീഴില്‍ മിയാപ്പദവ് പുലര്‍കട്ടെയില്‍  പുതുതായി നിര്‍മിച്ച മസ്ജിദിന്റെ ഉദ്ഘടനം വ്യാഴാഴ്ച  വൈകുന്നേരം 4 മണിക്ക് അസര്‍ നിസ്‌കാരത്തിനു നേതൃത്വം നല്‍കി സമസ്ത  ഉപാധ്യക്ഷനും നിരവധി മഹല്ലുകളുടെ ഖാളിയുമായ ശൈഖുനാ താജുശരീഅ എം അലിക്കുഞ്ഞി ഉസ്താദ് നിര്‍വഹിക്കും.

3 മണിക്ക് സ്വാഗത സംഘം  ചെയര്‍മാന്‍ മുസ്താഖ് ഹാജി പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന മത  സൗഹാര്‍ദ്ദ സമ്മേളനത്തില്‍  ഹാരിസ് ഹനീഫി സ്വാഗതം പറയും. സയ്യിദ് ഹാമിദ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് അഹ്മദ് ജലാലുദ്ധീന്‍ അല്‍ ബുഖാരി  അധ്യക്ഷത വഹിക്കും. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘടനം ചെയ്യും. മുഖ്യാതിഥിയായി ശാഹുല്‍ ഹമീദ്  സാഹിബ്, യൂ ടി കാദര്‍ എന്നിവര്‍ സംബന്ധിക്കും. 

സിറാജ് സഖാഫി കന്യാന,  ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി, സുലൈമാന്‍ കരിവെള്ളൂര്‍ മറ്റു പ്രാസ്ഥാനിക നേതാക്കളും രാഷ്ട്രീയ പ്രമുഖരും സംബന്ധിക്കും. മഗ്‌രിബ് നിസ്‌കാരാനന്തരം നടക്കുന്ന ആത്മീയ സമ്മേളനത്തില്‍ മുസ്താഖ് ഹാജി അധ്യക്ഷ വഹിക്കും. സയ്യിദ് അഹ്മദ് ഷഹീര്‍ അല്‍ ബുഖാരി പ്രാര്‍ത്ഥന നടത്തും. മുസ്തഫ സഖാഫി പുള്ളര്‍കട്ട സ്വാഗതം ആശംസിക്കും. ശൈഖുന പി എ അബ്ദുറഹ്മാന്‍ അല്‍ ജുനൈദി ഉദ്ഘടനം നിര്‍വഹിക്കും. കബീര്‍ ഹിമമി സഖാഫി കോളിയടുക്കം മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന മഹ്‌ളറത്തുല്‍ ബദ്‌രിയ്യ മജ്‌ലിസിന്   മുഹമ്മദ് മുസ്‌ലിയാര്‍ നേതൃത്വം  നല്‍കും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved