Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page



കുമ്പള : മണ്‍ടമ അറഫാ ജുമാ മസ്ജിദ് പുതിയ ബ്ലോക്ക് ഉദ്ഘാടനവും മദ്രസ കെട്ടിടത്തിന്റെ ഉദ്ഘാടനവും വെള്ളിയാഴ്ച ജുമുഅക്ക് നേതൃത്വം നല്‍കി കാന്തപുരം എ പി  മുഹമ്മദ് മുസ്‌ലിയാര്‍ നിര്‍വഹിച്ചു. ജുമുഅ നിസ്‌കാരത്തിനു ശേഷം നടന്ന ചടങ്ങില്‍ കേരളം മുസ്ലിം  ജമാഅത് , എസ് വൈ എസ് , എസ് എസ് എഫ്, എസ് എം എ , എസ് ജെ എം, തുടങ്ങി സംഘടനാ കുടുംബത്തിലെ വിവിധ ഘട്ടങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്തു.
ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഷിഹാബുദ്ദിന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. 



സയ്യിദ് അഹ്മദ്  കബീര്‍ ജമലുല്ലൈലി തങ്ങള്‍, ഖാദര്‍ സഖാഫി  മൊഗ്രാല്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് ഡോക്ടര്‍ തങ്ങള്‍ , ഉമ്മര്‍ സഖാഫി  കര്‍ണൂര്‍, മൂസാ സഖാഫി  കളത്തൂര്‍, എം പി അബ്ദുല്ല ഫൈസി നെക്രാജെ, സയ്യിദ്  ഷറഫുദ്ദിന്‍ തങ്ങള്‍, ഹാരിസ് ഹിമമി സഖാഫി  സയ്യിദ്  സിറാജ് തങ്ങള്‍ അന്ദുഞ്ഞി  മൊഗര്‍, സുബൈര്‍ ബി എം, ഇബ്രാഹിം ദാരിമി, ബശീര്‍ സഖാഫി  കൊല്യം, ഫാറൂഖ് സഖാഫി  കര, സലാം സഖാഫി പടലടുക തുടങ്ങിയവര്‍ പങ്കെടുത്തു. 

മതപഠനത്തിന്നു ശേഷം നിയമ പഠനം പൂര്‍ത്തിയാക്കിയ  അഡ്വ നിസാര്‍ ഹിമമി , അഡ്വ .രിഫായി ഹിമമി സഖാഫി  എന്നിവരെ ചടങ്ങില്‍  ആദരിച്ചു, അബ്ദുല്‍  റഹ്മാന്‍ അഹ്‌സനി സ്വാഗതവും അബ്ബാസ് സഖാഫി മണ്ടമ   നന്ദിയും പറഞ്ഞു

Leave A Reply