Latest News :
...
Home » » മൊഗ്രാല്‍ പുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് ഐ.എസ്.ഒ പദവി: ശനിയാഴ്ച മന്ത്രി കെ.ടി ജലീല്‍ പ്രഖ്യാപനം നടത്തും

മൊഗ്രാല്‍ പുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് ഐ.എസ്.ഒ പദവി: ശനിയാഴ്ച മന്ത്രി കെ.ടി ജലീല്‍ പ്രഖ്യാപനം നടത്തും

Written By Muhimmath News on Wednesday, 7 March 2018 | 10:58

കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് ഐ.എസ്.ഒ പദവി. മാര്‍ച്ച് പത്തിന് രാവിലെ ഒമ്പത് മണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പണവും പ്രഖ്യാപനവും നടത്തും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിക്കും. 

സമ്പൂര്‍ണ്ണ ഗുണമേന്മ പരിപാലന സംവിധാനം നടപ്പിലാക്കുകയും പൊതുജനങ്ങള്‍ക്ക് ഏറ്റവും മികച്ച ആതുര ശുശ്രൂഷയും പൊതുജനാരോഗ്യ സേവനങ്ങളും നല്‍കി ജനസൗഹൃദ കേന്ദ്രമാക്കി മാറ്റിയത്തിനാണ് ആരോഗ്യകേന്ദ്രത്തിന് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് ലഭ്യമായത്. 
ആരോഗ്യകേന്ദ്രത്തില്‍ ഇപ്പോള്‍ മൂന്ന് ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നുണ്ട്. രാവിലെ ഒമ്പത് മണി മുതല്‍ അഞ്ചുമണി വരെ ഒ.പി പ്രവര്‍ത്തിക്കുന്നു. രോഗികള്‍ക്ക് ഇരിക്കാനുളള വിശാലമായ സൗകര്യം, ടി.വി, ടോക്കണ്‍ സിസ്റ്റം, ഭിന്നശേഷിക്കാര്‍ക്ക് റാംപും പ്രത്യേക ശുചിമുറിയും ശിശു സൗഹൃദ ഇംമ്യൂണൈസേഷന്‍ ഹാള്‍, ലാബ്, ശീതീകരിച്ച പാര്‍മസി, സ്ത്രീകള്‍ക്കും, പുരുഷന്മാര്‍ക്കും പ്രത്യേക ടോയിലെറ്റ് സൗകര്യം, കുടിവെളളം, വായനയ്ക്ക് പത്രങ്ങള്‍, പുന്തോട്ടം, ഐ.ഇ.സി. കോര്‍ണര്‍, പൗരാവകാശ ബോര്‍ഡുകള്‍, പാര്‍ക്കിംഗ് സൗകര്യം എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. 

പൊതുജനാരോഗ്യ രംഗത്ത് ഇഹെല്‍ത്ത് സംവിധാനം ഏര്‍പ്പെടുത്തി ആരോഗ്യ വിവരങ്ങള്‍ മുഴുവന്‍ വിരല്‍ തുമ്പില്‍ ലഭിക്കാനുളള പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചുകഴിഞ്ഞു. ആറുമാസം മുമ്പാണ് ഐ.എസ്.ഒ അധികൃതര്‍ ആശുപത്രി സന്ദര്‍ശിച്ച് സൗകര്യങ്ങളുടെയും സേവനങ്ങളുടെയും നിലവാരം ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചത്. 

മൂന്നു പ്രവാശ്യം ഓഡിറ്റിംഗ് നടത്തി സുക്ഷ്മമായ നിരീക്ഷണത്തിന് ശേഷമാണ് ഐ.എസ്.ഒ. ആസ്ഥാനത്ത് നിന്നും കുടുംബാരോഗ്യ കേന്ദ്രത്തിന് സര്‍ട്ടിഫിക്കറ്റ് നലകിയത്. ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ കുടുംബാരോഗ്യ കേന്ദ്രമാണ് മൊഗ്രാല്‍ പുത്തൂരിലേതെന്ന് ആസ്പത്രി മനേജ്‌മെന്റ് കമ്മിറ്റി അറിയിച്ചു. 

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു മുഖ്യാതിഥികളായിരിക്കും. പഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, എന്‍.എച്ച്.എം, പ്രോഗ്രാം മാനേജര്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved