Latest News :
ജലന്ധര്‍ പീഡനം; കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ല: പൊലീസ് സ്വതന്ത്രമായി അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി
Home » , » മതവിജ്ഞാന സദസ്സും സ്വലാത്ത്, മഹ്‌ളറത്തുല്‍ ബദ്‌രിയ്യ മജ്‌ലിസും സമാപിച്ചു

മതവിജ്ഞാന സദസ്സും സ്വലാത്ത്, മഹ്‌ളറത്തുല്‍ ബദ്‌രിയ്യ മജ്‌ലിസും സമാപിച്ചു

Written By Muhimmath News on Saturday, 3 March 2018 | 15:55


മൊഗ്രാല്‍: താജുല്‍ ഉലമ സൗധം സുന്നി സെന്ററില്‍ മൂന്ന് മാസത്തിലൊരിക്കല്‍ വിപുലമായി നടത്തി വരുന്ന മതവിജ്ഞാന സദസ്സും സ്വലാത്ത്, മഹ്ലറത്തുല്‍ ബദ്രിയ്യ മജ്‌ലിസും  വെള്ളിയാഴ്ച അസര്‍ നിസ്‌കാനന്തരം മൊഗ്രാല്‍ സുന്നി സെന്ററില്‍ വെച്ച് നടന്നു. 

സയ്യിദ് യാസീന്‍ അല്‍ ഹൈദ്രൂസി സഖാഫി കല്ലക്കട്ട മുഖ്യ പ്രഭാഷണം നടത്തി. സലാം സഅദി ബദ്രിയാ നഗര്‍ മഹഌത്തുല്‍ ബദ്‌രിയക്ക് നേതൃത്വം നല്‍കി. പ്രസ്തുത പരിപടിയില്‍ അബ്ദുല്‍ ഖാദിര്‍ സഖാഫി, ഉമര്‍ മുസ്‌ലിയാര്‍, മുഹമ്മദ് മൊഗ്രാല്‍, മുഹാസ് മൊഗ്രാല്‍ എന്നിവര്‍ സംബന്ധിച്ചു.

സമാപന പ്രര്‍ത്ഥനക്ക് സയ്യിദ് യാസീന്‍ തങ്ങള്‍ നേതൃത്വം നല്‍കി. ജമാല്‍ സഖാഫി നന്ദി ആശംസിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved