മംഗളൂറു: മംഗളൂറുവില്‍ അഞ്ചംഗ സംഘത്തിനു നേരെ സദാചാര ഗുണ്ടാ ആക്രമണം. ശനിയാഴ്ച വൈകുന്നേരം തണ്ണീര്‍ ബാവി ബീച്ചിനടുത്താണ് സംഭവം. ഇവിടെ ബര്‍ത്ത്ഡേ ആഘോഷിക്കാനെത്തിയ യുവാക്കളും രണ്ട് യുവതികളും അടങ്ങിയ സംഘത്തെ ഒരു കൂട്ടം യുവാക്കള്‍ സംഘടിച്ചെത്തി ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു.
സാബിത്, സമീര്‍, നിതേഷ്, റോഷ്നി, സ്വീറ്റി എന്നിവരടങ്ങിയ സുഹൃത് സംഘം
ബര്‍ത്ത്ഡേ ആഘോഷിച്ച് മടങ്ങവേ അഞ്ചിലധികം വരുന്ന യുവാക്കളുടെ സംഘമാണ് ഇവരെ
അക്രമിച്ചതെന്ന് വ്യക്തമായിട്ടുണ്ട് വരുണ്‍, ദീക്ഷിത്, സുകേഷ്, എന്നിവരെ തി
തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പണമ്പൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post a Comment