Latest News :
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍
Home » , , » ഡോക്യുമെന്ററി പ്രദര്‍ശനം സംഘടിപ്പിച്ചു

ഡോക്യുമെന്ററി പ്രദര്‍ശനം സംഘടിപ്പിച്ചു

Written By Muhimmath News on Monday, 12 March 2018 | 11:19

പുത്തിഗെ: മുഹിമ്മാത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രവൃത്തി പരിചയ ക്ലബിന്റെ നിലവിലുള്ള അധ്യയനവര്‍ഷത്തെ മൊത്തം പ്രവര്‍ത്തനങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് WE-17 എന്ന പേരിലുള്ള ഡോക്യുമെന്ററി പ്രദര്‍ശനം സംഘടിപ്പിച്ചു. 

സ്‌കൂള്‍ മാനേജര്‍ സുലൈമാന്‍ കരിവെള്ളൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍ സ്വിച്ചോണ്‍കര്‍മം നിര്‍വഹിച്ചു. 
അടുത്ത വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങളുടെ മാസ്റ്റര്‍ പ്ലാന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രൂപേഷ് എം.ടി. പ്രകാശനം ചെയ്തു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അബ്ദുല്‍ ഖാദര്‍ കെ സ്വാഗതവും ക്ലബ് കോര്‍ഡിനേറ്റര്‍ ഹനീഫ ഹിംസാക്ക് നന്ദിയും പറഞ്ഞു. 


മുഹിമ്മാത്ത് പ്രവൃത്തി പരിചയ ക്ലബിന്റെ WE-17 ഡോക്യുമെന്ററിയുടെ സ്വിച്ചോണ്‍കര്‍മം മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍ നിര്‍വഹിക്കുന്നു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved