Latest News :
Home » , , , , » മുഹിമ്മാത്ത് നസ്വീഹത്ത് സില്‍സിലക്ക് തിങ്കളാഴ്ച ബെളിഞ്ചയില്‍ തുടക്കം

മുഹിമ്മാത്ത് നസ്വീഹത്ത് സില്‍സിലക്ക് തിങ്കളാഴ്ച ബെളിഞ്ചയില്‍ തുടക്കം

Written By Muhimmath News on Sunday, 18 March 2018 | 12:57


പുത്തിഗെ: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 12ാം ഉറൂസ് മുബാറകിന്റെയും മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിന്റെയും പ്രചരണ ഭാഗമായി തിങ്കളാഴ്ച മുതല്‍ അഞ്ച് ദിവസങ്ങളിലായി നടക്കുന്ന നസ്വീഹത്ത് സില്‍സില  തിങ്കളാഴ്ച ബെളിഞ്ച മഹബ്ബ കള്‍ച്ചറല്‍ സെന്ററില്‍ നടക്കും.

പൂര്‍വ്വകാല മതപ്രഭാഷണ വേദികളെ അനുസ്മരിക്കുന്ന രൂപത്തില്‍ ഒരു വിഷയത്തെ അധികരിച്ച് അഞ്ച് ദിവസങ്ങളിലായി ഒരു പ്രഭാഷകന്‍ പത്ത് മണിക്കൂര്‍ വിജ്ഞാനം പകര്‍ന്ന കൊടുക്കുക എന്നതാണ് നസ്വീഹത്ത് സില്‍സില കൊണ്ട് ലക്ഷ്യം വെക്കുന്നത്. മഹല്ലിനെ ആത്മീയമായി സംസ്‌കരിക്കുന്നതോടൊപ്പം ജ്ഞാനമുള്ള സമൂഹത്തിന്റെ പുന: സൃഷ്ടിപ്പാണ് ഇത് കൊണ്ട് ലക്ഷ്യം വെക്കുന്നത്.

12ാം ഉറൂസ് മുബാറകിനോടനുബന്ധിച്ച് മുഹിമ്മാത്തിന്റെ പരിസര പ്രദേശത്തെ 12 മഹല്ലുകളില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം എസ് വൈ എസ് ജില്ലാ പ്രിസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങല്‍ ബാഹസന്‍ ഉദ്ഘാടനം ചെയ്യും. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിക്കും അബ്ദുസ്സലാം സഅദി ബദ്‌രിയ്യാനഗര്‍ നസ്വീഹത്ത് നടത്തും. 

അബ്ദുര്‍റഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ വാഹിദ് സഖാഫി ദേരഡുക്ക, അബൂബക്കര്‍ കാമില്‍ സഖാഫി, ബഷീര്‍ സഖാഫി കൊല്യം, എ കെ സഖാഫി കന്യാന, അബ്ദുറഹ്മാന്‍ സഅദി പളളപ്പാടി, യൂസുഫ് മുസ്ലിയാര്‍ കുദിങ്കില, സിദ്ദീഖ് ഹനീഫി പാവൂറഡുക്ക, അബ്ദുല്ല സഅദി തുപ്പക്കല്‍, മൂസ മദനി നാട്ടക്കല്‍, മുനീര്‍ ഹിമമി സഖാഫി , അബ്ദുല്ലത്തീഫ് ഹനീഫി മാര്‍പ്പിനടുക്ക, അബൂബക്കര്‍ സഅദി നെക്രാജെ, അബ്ദുല്‍ ഖാദര്‍ സി എച്ച് ചെമ്പ്ര ഞ്ചാല്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved