Saturday, 10 March 2018

മഅല്‍ അസാതീദ് ഓര്‍മ്മ സംഗമം ശ്രദ്ധേയമായി


പുത്തിഗെ: മുഹിമ്മാത്ത് ദഅവ കോളേജ് വിദ്യാര്‍ത്ഥി സംഘടനയായ അല്‍ ഫസ്വാഹ ക്രിസ്റ്റല്‍ ജൂബിലിയുടെ ഭാഗമായി കോളേജില്‍ നിന്ന്‌
പഠിച്ചിറങ്ങിയ ഹിമമികള്‍ക്കായി അല്‍ ഫസ്വാഹ സംഘടിപ്പിച്ച മഅല്‍ അസാതീദ് ഓര്‍മ്മ സംഗമം ശ്രദ്ധേയമായി. പഠന കാലത്തെ ഓര്‍മ്മകള്‍ അയവിറക്കിയും പങ്കുവെച്ചുമാണ് ഹിമമികള്‍ പിരിഞ്ഞു പോയത്.

ഉമര്‍ സഖാഫി കര്‍ണൂരിന്റെ അദ്യക്ഷതയില്‍ അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു.

അബൂബക്കര്‍ കാമില്‍ സഖാഫി, മുസ്ഥഫ സഖാഫി പട്ടാമ്പി, അബ്ദുസലാം അഹ്‌സനി കാമില്‍ സഖാഫി, ശരീഫ് സഖാഫി മലപ്പുറം, അബ്ദുല്‍ ഫത്താഹ് സഅദി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ ഹിമമി കാമില്‍ സഖാഫി, ബഷീര്‍ ഹിമമി സഖാഫി, അശ്‌റഫ് ഹിമമി സഖാഫി, ഹുസൈന്‍ ഹിമമി സഖാഫി, ഉമര്‍ ഹിമമി സഖാഫി, കബീര്‍ ഹിമമി സഖാഫി, തുടങ്ങിയവര്‍ സംസാരിച്ചു.

ജുനൈദ് ഗാളിമുഖം സ്വാഗതവും സ്വാദിഖ് നന്ദിയും പറഞ്ഞു

SHARE THIS

Author:

0 التعليقات: