Latest News :
...
Home » , , , , » മുഹിമ്മാത്ത് സനദ് ദാന സമ്മേളനം; മഹല്ല്തല പ്രചരണ ഉദ്ഘാടനം തൊട്ടിയില്‍

മുഹിമ്മാത്ത് സനദ് ദാന സമ്മേളനം; മഹല്ല്തല പ്രചരണ ഉദ്ഘാടനം തൊട്ടിയില്‍

Written By Muhimmath News on Wednesday, 14 March 2018 | 18:17


പുത്തിഗെ: ഏപ്രില്‍ 26,27,28 തിയ്യതികളില്‍ നടക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ 12ാം ഉറൂസ് മുബാറക് മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിന്റെ പ്രചരാണാര്‍ത്ഥം സംഘടിപ്പിക്കുന്ന മഹല്ല്തല സംഗമങ്ങള്‍ക്ക് ഈ മാസം 18ന് തൊട്ടി സുന്നി സെന്റെറില്‍ തുടക്കമാകും.

മുസ് ലിം ജമാഅത്ത് പള്ളിക്കര സര്‍ക്കിള്‍ പ്രസിഡന്റ് പുത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജിയുടെ അദ്യക്ഷതയില്‍ സയ്യിദ് മുഖ്താര്‍ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി സന്ദേശ പ്രഭാഷണവും മൂസ സഖാഫി കളത്തൂര്‍ മുഖ്യപ്രഭാഷണവും നടത്തും. 

അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, അബൂബക്കര്‍ കാമില്‍ സഖാഫി, അലി പൂച്ചക്കാട്, കുഞ്ഞഹ്മദ് ഹാജി തൊട്ടി, ബഷീര്‍ ഹിമമി പെരുമ്പള, ജബ്ബാര്‍ ബിലാല്‍ നഗര്‍, അസീസ് തൊട്ടി, ഇല്ല്യാസ് തൊട്ടി തുടങ്ങിയവര്‍ സംബന്ധിക്കും. ഹാരിസ് ഹിമമി പരപ്പ സ്വാഗതം പറയും 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved