Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page
ബെളിഞ്ച: മുഹിമ്മാത്ത് സ്ഥാപനങ്ങളുടെ ശില്‍പ്പിയും സമസ്ത കേന്ദ്ര മുശാവറ അംഗവും പ്രമുഖ ആത്മീയ പണ്ഡിതനുമായ സൈനുല്‍ മുഹഖ്ഖീന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ പേരില്‍ ഏപ്രില്‍ 26,27,28 തീയ്യതികളില്‍ നടക്കുന്ന ഉറൂസ് മുബാറകിന്റെ പ്രചരണഭാഗമായി മുഹിമ്മാത്ത്  സമിതി സംഘടിപ്പിക്കുന്ന നസ്വീസത്ത് സില്‍സിലയുടെ ജില്ലാ തല ഉദ്ഘാടനം മാര്‍ച്ച് 19ന് ബെളിഞ്ച മഹബ്ബ കള്‍ച്ചറല്‍ സെന്ററില്‍ നടക്കും. മാര്‍ച്ച് 19 മുതല്‍ 23 വരെയുളള ദിവസങ്ങളില്‍ പ്രമുഖ പ്രഭാഷകന്‍ അബ്ദുസലാം സഅദി കോട്ടക്കുന്ന് സൂറത്ത് തീന്‍ ആസ്പദമാക്കി പ്രഭാഷണം നടത്തും.

    19 തിങ്കള്‍ വൈകുന്നേരം 5 മണിക്ക് മഖാം സിയാറത്തിന് ഇബ്‌റാഹിം മുസ്ലിയാര്‍ കുദിങ്കില നേതൃത്വം നല്‍കും. തുടര്‍ന്ന് സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ കെ കെ നാരമ്പാടി പതാക ഉയര്‍ത്തും.
രാതി 7 മണിക്ക് ഉദ്ഘാടന സെഷന്‍ നടക്കും. ഇസ്മാഈല്‍ ഫൈസി നാട്ടക്കല്‍ പ്രാരംഭ പ്രാര്‍ത്ഥന നിര്‍വഹിക്കും. മുഹിമ്മാത്ത് ജന.സെക്രട്ടറി
ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി അധ്യക്ഷത വഹിക്കും. എസ് വൈ എസ് ജില്ലാ കമ്മറ്റി പ്രസിഡണ്ട് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ ഉദ്ഘാടനം ചെയ്യും. മൂസ സഖാഫി കളത്തൂര്‍ സന്ദേശ പ്രഭാഷണവും അബ്ദുസലാം സഅദി കോട്ടക്കുന്ന് മുഖ്യപ്രഭാഷണവും നടത്തും.

അബ്ദുല്‍ വാഹിദ് സഖാഫി ദേരഡുക്ക, അബൂബക്കര്‍ കാമില്‍ സഖാഫി പാവുറഡുക്ക, ബഷീര്‍ സഖാഫി കൊല്യം, എ കെ സഖാഫി കന്യാന,
അബ്ദുറഹ്മാന്‍ സഅദി പളളപ്പാടി, യൂസുഫ് മുസ്ലിയാര്‍ കുദിങ്കില, സിദ്ദീഖ് ഹനീഫി പാവൂറഡുക്ക, അബ്ദുല്ല സഅദി തുപ്പക്കല്‍, മൂസ മദനി നാട്ടക്കല്‍, മുനീര്‍ ഹിമമി സഖാഫി , അബ്ദുല്ലത്തീഫ് ഹനീഫി മാര്‍പ്പിനടുക്ക,
അബൂബക്കര്‍ സഅദി നെക്രാജെ, അബ്ദുല്‍ ഖാദര്‍ സി എച്ച് ചെമ്പ്ര ഞ്ചാല്‍ സംബന്ധിക്കും.ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച സ്വാഗതവും മജീദ് മാസ്റ്റര്‍ ദര്‍ക്കാസ് നന്ദിയും പറയും.

 20ന് ചൊവ്വ രാത്രി 7: മണിക്ക് മുഹമ്മദ് മൗലവി ബട്ടക്കണ്ടം പ്രാര്‍ത്ഥന നടത്തും. അബൂബക്കര്‍ മൗലവി ഗണ്ടിത്തടുക്ക സ്വാഗതം പറയും. അബ്ദുലെത്തീഫ് ഗോളിക്കട്ടയുടെ അധ്യക്ഷതയില്‍ അബൂബക്കര്‍ ഫൈസി
കുമ്പടാജെ ഉദ്ഘാടനം ചെയ്യും. ഹൈദര്‍ ജൗഹരി കാനക്കോട് മുഖ്യാതിഥി ആയിരിക്കും.  സഫാ മുഹമ്മദ് ഹാജി, അശ്‌റഫ്മുക്കൂര്‍ ചാരികം,ഫാറൂഖ് കല്ലാട്ടെ,ഉമര്‍ മുനിയൂര്‍,എസ് ഐ മുഹമ്മദ് സംബന്ധിക്കും. അബൂബക്കര്‍ ദഡ്മൂലെ നന്ദി പറയും.

     21ന് ബുധന്‍ രാത്രി 7 മണിക്ക് ഉമര്‍ ഗണ്ടിത്തടുക്കയുടെ അധ്യക്ഷതയില്‍
സിദ്ധീഖ് ഹനീഫി അന്നടുക്ക ഉദ്ഘാടനം ചെയ്യും. ഇബ്‌റാഹിം അഹ്‌സനി കുദിങ്കില മുഖ്യാതിഥി ആയിരിക്കും. ഹമീദലി മാവിനക്കട്ട, ഇഖ്ബാല്‍ ആലങ്കോള്‍, ഇബ്‌റാഹിം നാരമ്പാടി, മുഹമ്മദ് കടമ്പ്, കെ പി മുഹമ്മദ് മൗലവി,ജഅഫര്‍ അഗല്‍പ്പാടി, മൊയതീന്‍ എ പി സര്‍ക്കിള്‍, അബ്ദുറസാഖ് എ പി സര്‍ക്കിള്‍, ശംസുദ്ധീന്‍ മൗലവി കറുവത്തടുക്ക, മുഹമ്മദ് മൂന്‍ലൈറ്റ്,
അബ്ദുല്ല മൗലവി ചക്കുടല്‍, അബ്ദുല്ല മണ്ടക്കോല്‍ സംബന്ധിക്കും.ബഷീര്‍ അക്കര സ്വാഗതവും മന്‍സൂര്‍ നാരമ്പാടി നന്ദിയും പറയും.

   22ന് വ്യാഴം രാതി 7 മണിക്ക് :അബ്ദുന്നാസിര്‍ ഹിമമി സഖാഫി സ്വാഗത പ്രഭാഷണം നടത്തും. ഉസ്മാന്‍ മൗലവി പാലഗത്തിന്റെ പ്രാര്‍ത്ഥനയില്‍ പരിപാടി ആരംഭിക്കും. അബ്ദുറഹ്മാന്‍ നാരമ്പാടിയുടെ അധ്യക്ഷതയില്‍ ആബിദ് നഈമി ബെളിഞ്ച ഉദ്ഘാടനം ചെയ്യും. ഉമര്‍ താനിപ്പള്ളം മുഖ്യാതിഥി ആയിരിക്കും.

 അലവി ഹനീഫി ബീജന്തടുക്ക, ബാത്വിഷ സുഹ്രി ഗ ണ്ടിത്തടുക്ക,റഊഫ് നാരമ്പാടി,മുഹമ്മദ് പളളിക്കര,അബ്ദുറഹ്മാന്‍ പൊയില്‍, ഫക്രുദ്ധീന്‍ എ പി സര്‍ക്കിള്‍, എന്‍ കെ അബ്ദുല്ല,മുഹമ്മദ് കടമ്പ്, അബൂബക്കര്‍ ഐഡിയല്‍, അശ്‌റഫ് മുനിയൂര്‍, അഷ്‌റഫ് പളളപ്പാടി, അബ്ദുല്ല ബാണക്കണ്ടം, ശെരീഫ് സി എം പള്ളപ്പാടി, റിയാസ് ബി എന്‍, സുബൈര്‍ ഗുരിയടുക്ക സംബന്ധിക്കും. മുഹമ്മദ് ജി ഗുരിയടുക്ക നന്ദിയും പറയും.

23ന് വെള്ളി വൈകുന്നേരം 6 മണി മുതല്‍ മഹബ്ബ സ്വലാത്ത് മജ്‌ലിസും സമാപന സമ്മേളനവും നടക്കും. മുഹമ്മദ് അമാനി നടുക്കുന്ന് പ്രാര്‍ത്ഥന നടത്തും. മുഹിമ്മാത്ത് ജന. മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂറിന്റെ അധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍ ഉദ്ഘാടനം ചെയ്യും. സുലൈമാന്‍ ഹാജി പളളപ്പാടി മുഖ്യാതിഥി ആയിരിക്കും. സയ്യിദ് യാസീന്‍ ഉബൈദുല്ല സഅദി അല്‍ ബുഖാരി ബായാര്‍ സ്വലാത്ത് മജ്‌ലിസിന് നേതൃത്വം നല്‍കും.
സമാപന കൂട്ടുപ്രാര്‍ത്ഥനക്ക് വൈ എം അബ്ദുറഹ്മാന്‍ അഹ്‌സനി മുഹിമ്മാത്ത് നേതൃത്വം നല്‍കും. അബ്ദുല്‍ അസീസ് ഹിമമി ഗോസാഡ, അബ്ദുല്ല മൗലവി ബങ്ക്‌ളിക്കുന്ന്,മൂസ സഖാഫി മാതാപുരം, ഇബ്‌റാഹിം മുസ്ലിയാര്‍ അരേക്കാള്‍,
ഹാഫിള് മജീദ് സഖാഫി പള്ളപ്പാടി, അബ്ദുറഹ്മാന്‍ സഖാഫി പൂത്തപ്പലം, ഹാജി  അബൂബക്കര്‍ ഉസ്താദ്  മൂഡുസരിഗെ, കെ എം മുഹമ്മദ് ഹാജി നാട്ടക്കല്‍, അബ്ദുല്ല ഹാജി എടോണി , സിദ്ധീഖ് പൂത്തപ്പലം തുടങ്ങിയവര്‍ പ്രസംഗിക്കും.പി എ മുഹമ്മദ് മൗലവി സ്വാഗതവും അബ്ദുന്നാസിര്‍ മുസ്ലിയാര്‍ കടമ്പ് നന്ദിയും പറയും. അന്നദാനത്തോടെ പരിപാടി സമാപിക്കും.

Leave A Reply