Latest News :
Home » , , , , , » ജനോപകാരപ്രതമായ പദ്ധതികളിലൂടെയുള്ള മുഹിമ്മാത്തിന്റെ സേവന മുഖം മാതൃകാപരം: കെ പി എസ് തങ്ങള്‍ ബേക്കല്‍

ജനോപകാരപ്രതമായ പദ്ധതികളിലൂടെയുള്ള മുഹിമ്മാത്തിന്റെ സേവന മുഖം മാതൃകാപരം: കെ പി എസ് തങ്ങള്‍ ബേക്കല്‍

Written By Muhimmath News on Monday, 19 March 2018 | 20:15


ബേക്കല്‍: ജനോപകാരപ്രതവും മാതൃകാപരവുമായ പദ്ധതികള്‍ സമൂഹത്തിലേക്ക് സമര്‍പ്പിക്കുകയും ജനകീയ പദ്ധതികളിലൂടെ സ്ഥാപനത്തിന്റെ അടിത്തറ വ്യാപിക്കുകയും ചെയ്യുന്നതില്‍ മുഹിമ്മാത്തിന്റെ സേവന മുഖം മാതൃകാപരമനാണെന്ന് കേരള മുസ് ലിം ജമാഅത്ത് ഉദുമ സോണ്‍ പ്രസിഡന്റ് കെ പി എസ്  തങ്ങള്‍ ബേക്കല്‍ അഭിപ്രായപ്പെട്ടു.

മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിന്റെയും സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഉറൂസ് മുബാറകിന്റെയും പ്രചരണ ഭാഗമായി സംഘടിപ്പിച്ച മഹല്ല് തല സംഘമങ്ങളുടെ ജില്ലാ തല ഉദ്ഘാടനം തൊട്ടി സുന്നി സെന്റെറില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം

പുത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജിയുടെ അധ്യക്ഷതയില്‍ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി സന്ദേശ ഭാഷണവും മൂസ സഖാഫി കളത്തൂര്‍ മുഖ്യ പ്രഭാഷണവും നടത്തി. അശ്‌റഫ് കരിപ്പെടി, ആബിദ് സഖാഫി മൊവ്വല്‍, അലി പൂച്ചക്കാട്, കുഞ്ഞഹ്മദ് ഹാജി തൊട്ടി, സ്വാലിഹ് ഹാജി, അബൂബക്കര്‍ കാമില്‍ സഖാഫി, സുലൈമാന്‍ ശാമില്‍ ഇര്‍ഫാനി തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്‍ ഗഫൂര്‍ ബാഖവി മഖ്ദൂമി പ്രാര്‍ത്ഥന സദസ്സിന് നേതൃത്വം നനല്‍കി. ഹിരിസ് ഹിമമി പരപ്പ സ്വാഗതം പറഞ്ഞു.  

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved