Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , , , , » 'സയ്യിദ് ത്വാഹിര്‍ തങ്ങള്‍: മാതൃകായോഗ്യനായ സംഘാടകന്‍'

'സയ്യിദ് ത്വാഹിര്‍ തങ്ങള്‍: മാതൃകായോഗ്യനായ സംഘാടകന്‍'

Written By Muhimmath News on Saturday, 24 March 2018 | 17:10


പുത്തിഗെ: മുഹിമ്മാത്തുല്‍ മുസ് ലിമീന്‍ എജ്യുക്കേഷന്‍ സെന്റര്‍ എന്ന വിദ്യാഗോപുരത്തിന്റെ ശില്‍പിയായ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ മാതൃകായോഗ്യനായ സംഘാടകനാണെന്ന് മുഹിമ്മാത്ത് ഖുര്‍ആന്‍ റിസര്‍ച്ച് സെന്റര്‍ വിദ്യാര്‍ഥി സംഘടനയായ ഹിമ്മത്തുസ്സുന്ന അഭിപ്രായപ്പെട്ടു.

അശരണര്‍ക്ക് അഭയമായി സ്ഥാപനത്തെ നട്ടുവളര്‍ത്തുന്നതോടൊപ്പം നാടുനീളെ സുന്നിസംഘടനകളുടെ വേരുറപ്പിക്കാനും തങ്ങള്‍ അഹോരാത്രം അധ്വാനിച്ചു. പുത്തന്‍വാദികളുടെ പിന്തിരിപ്പന്‍ ആശയങ്ങള്‍ക്കെതിരെ ഘോരമായി നിലകൊണ്ട ആ അജയ്യ നേതൃത്വം എളിമയുടെ അനുപമവ്യക്തിത്വം കൂടിയായിരുന്നുവെന്നും യോഗം കൂട്ടിച്ചേര്‍ത്തു.


ഏപ്രില്‍ 26,27,28 തിയതികളിലായി നടക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 12ാം ഉറൂസ് മുബാറക്കിന് മുന്നോടിയായി ഹിമ്മത്തുസ്സുന്ന സംഘടിപ്പിച്ച കലാവിരുന്ന് ഹാഫിള് അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഹാഫിള് ശാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ഹാഫിള് ഇംതിയാസ് സ്വാഗതവും ഹാഫിള് മസ്ഊദ് നന്ദിയും പറഞ്ഞു. 
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved