Latest News :
കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Home » , , , , , » മുഹിമ്മാത്ത് പ്രചരണ സമ്മേളനം ചൊവ്വാഴ്ച മടിക്കേരിയില്‍

മുഹിമ്മാത്ത് പ്രചരണ സമ്മേളനം ചൊവ്വാഴ്ച മടിക്കേരിയില്‍

Written By Muhimmath News on Monday, 26 March 2018 | 11:01
























മടിക്കേരി: മത-ഭൗതിക വിദ്യാഭ്യാസ സമന്വയരംഗത്ത് രണ്ടര പതിറ്റാണ്ട് പിന്നിട്ട പുത്തിഗെ മുഹിമ്മാതത് സനദ് ദാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രചരണ കണ്‍വെന്‍ഷന്‍ ചൊവ്വാഴ്ച മടിക്കേരിയില്‍ നടക്കും.

ഉച്ചക്ക് രണ്ടുമണിക്ക് മടിക്കേരി ടൗണിലെ കമ്യൂണിറ്റി ഹാളില്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ കൊടക് ജില്ലാ ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി എടപ്പലം മഹ് മൂദ് മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഹാഫിള് സഅദി കൊളക്കേരി, ഇസ്മാഈല്‍ സഖാഫി കൊണ്ടങ്കേരി, കരീം ഫാളിലി ഹാകത്തൂര്‍, ശാദുലി ഫൈസി, ഹുസൈന്‍ സഖാഫി എരുമാട്, അശ്‌റഫ് അഹ്‌സനി, ഉമര്‍ സഖാഫി അല്‍ ഇഹ്‌സാന്‍, ലത്വീഫ് ഹാജി സുംട്ടിക്കൊപ്പ, ഹംസ കൊട്ടമ്പാടി, അബ്ദുല്ല നെല്ലുഹുദിക്കേരി, ഇബ്‌റാഹിം നാപ്പോക്ലു, അലി ഹാജി മടിക്കേരി, അബൂബക്കര്‍ ഹാജി ഹാകത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.  അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍ സന്ദേശഭാഷണവും മൂസ സഖാഫി കളത്തൂര്‍ മുഖ്യപ്രഭാഷണവും നടത്തും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved