പുത്തിഗെ: ഏപ്രില്‍ 26,27,28 തിയ്യതികളില്‍ നടക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 12ാം ഉറൂസ് മുബാറക്, മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം സംഘടിപ്പിക്കുന്ന സ്നേഹ സംഗമം നാളെ മുഹിമ്മാത്ത് ഹയര്‍ സെകണ്ടറി ഒഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 11 മണി മുതല്‍ 2 മണി വരെയാണ് പ്രോഗ്രാം. സ്ഥാപന മുന്നേറ്റത്തില്‍ സഹകാരികളായ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍, ഖതമുല്‍ അഹ്ദലിയ്യ അംഗങ്ങള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, പ്രവാസികള്‍ തുടങ്ങിയവര്‍ സംഗമത്തില്‍ പ്രതിനിഥികളായി സംബന്ധിക്കും. അബ്ദുല്‍ ഗഫൂര്‍ ബാഖവിയുടെ അധ്യക്ഷതയില്‍ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ കടലുണ്ടി മോട്ടിവേഷന്‍ ക്ലാസിനും പ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്‍കും. ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇസ്മായില്‍ ബാഫഖി തങ്ങള്‍, സുലൈമാന്‍ കരിവെള്ളുര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, ഹാജി അമീര്‍ അലി ചൂരി, ഉമര്‍ സഖാഫി കര്‍ണൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.