Latest News :
കോഴിക്കോടും മലപ്പുറത്തും ബസുകള്‍ക്ക് നേരെ കല്ലേറ്; ഹര്‍ത്താലില്‍ വ്യാപക അക്രമം
Home » , , , , , » സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 12ാം ഉറൂസ് മുബാറക്; മുഹിമ്മാത്തില്‍ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 12ാം ഉറൂസ് മുബാറക്; മുഹിമ്മാത്തില്‍ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

Written By Muhimmath News on Thursday, 8 March 2018 | 19:20


പുത്തിഗെ: ഏപ്രില്‍ 26,27,28 തിയ്യതികളില്‍ പുത്തിഗെ മുഹിമ്മാത്തില്‍ നടക്കുന്ന സയ്യിദ് ത്വഹിറുല്‍ അഹ്ദല്‍ തങ്ങല്‍ 12ാം ഉറൂസ് മുബാറകിന്റെയും മുഹിമ്മാത്ത് സനദ് ദാനത്തിന്റെയും സ്വാഗത സംഘം ഓഫീസ് മുഹിമ്മാത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു

സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഹൈദറൂസി ഉദ്ഘാടനം ചെയ്തു. 
ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അദ്യക്ഷത വഹിച്ചു. സയ്യിദ് അഹ്മദ് കബീര്‍ ജമലുലൈലി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. വിവിധ സബ് കമ്മിറ്റികളുടെ റിപ്പോര്‍ട്ട് അബ്ദുറഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, സുലൈമാന്‍ കരിവെള്ളുര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, അബൂബക്കര്‍ ഖാമില്‍ സഖാഫി, അബ്ദുറഹീം സഖാഫി ചിപ്പാര്‍, മൊയ്തു ഹിമമി ചേരൂര്‍ അബ്ബാസ് സഖാഫി മന്‍ട്ടമ തുടങ്ങിയവര്‍ അവതരിപ്പിച്ചു.

സി അബ്ദുല്ല മുസ് ലിയാര്‍ ഉപ്പള, ബെള്ളിപ്പാടി അബ്ദുല്ല മുസ് ലിയാര്‍, അബ്ദുല്‍ ഗഫൂര്‍ ബാഖവി, മൊയ്തു സഅദി ചേരൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, അശ്‌റഫ് സഅദി ആരിക്കാടി, താജുദ്ധീന്‍ സുബയ്യിക്കട്ട, അബ്ദുല്‍ ലത്വീഫ് സഖാഫി മൊഗ്രാല്‍, ഇത്തിഹാദ് മുഹമ്മദ് ഹാജി, കുഞ്ചാര്‍ മുഹമ്മദ് ഹാജി, ജീലാനി അബ്ദുറഹ്മാന്‍ ഹാജി, കെ കെ അബ്ബാസ് ഹാജി കൊടിയമ്മ, ഗുണാജെ ഇബ്രാഹിം ദാരിമി, സലീം കോപ്പ, റൗഫ് തെക്കില്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.

മൂസ സഖാഫി കളത്തൂര്‍ സ്വാഗതം പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved