Latest News :
കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം; സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങുന്നു
Home » , , , , » വിദ്യാര്‍ത്ഥികളിലെ ലഹരി ഉപയോഗം തടയാന്‍ രക്ഷിതാക്കള്‍ ജാഗരൂഗരാകണം- സലാം സഅദി

വിദ്യാര്‍ത്ഥികളിലെ ലഹരി ഉപയോഗം തടയാന്‍ രക്ഷിതാക്കള്‍ ജാഗരൂഗരാകണം- സലാം സഅദി

Written By Muhimmath News on Sunday, 25 March 2018 | 11:39


ബെളിഞ്ച: വിദ്യാര്‍ത്ഥികളില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗം തടയാന്‍ രക്ഷിതാക്കള്‍ ജാഗരൂഗരാകണമെന്നും ലഹരി ഉപയോഗം സമൂഹത്തിന്റെ സമാധാനം തകര്‍ക്കുന്ന കലുഷിത അന്തരീക്ഷം സംജാതമായിരിക്കുന്ന വര്‍ത്തമാന കാലത്ത് നിയമ പാലകര്‍ നടത്തുന്ന അന്വേഷണങ്ങള്‍ക്ക് നാട്ടുകാര്‍ ഐക്യ ദാര്‍ഡ്യം പ്രഖ്യാപിക്കണമെന്നും യുവ പണ്ഡിതനും പ്രഭാഷകനുമായ അബ്ദുസലാം സഅദി കോട്ടക്കുന്ന് പറഞ്ഞു.മുഹിമ്മാത്ത് നസീഹത്ത് സില്‍സിലയുടെ ഭാഗമായി ബെളിഞ്ച മഹബ്ബയില്‍ നടന്ന പഞ്ചദിന ഖുര്‍ആന്‍ പ്രഭാഷണത്തിന്റെ സമാപന ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇബ്‌റാഹിം മുസ്ലിയാര്‍ കുദിങ്കില പ്രാര്‍ത്ഥന നടത്തി.ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ചയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു.പി എ മുഹമ്മദ് മൗലവി പാലഗം അനുസ്മരണ പ്രഭാഷണം നടത്തി.
അബ്ദുന്നാസിര്‍ ഹിമമി സഖാഫി മഹ്‌ള റത്തുല്‍ ബദ് രിയക്ക് നേതൃത്വം നല്‍കി. പ്രമുഖ ആത്മീയ പണ്ഡിതനും സമസ്ത കാസര്‍കോട് താലൂക്ക് ജന.സെക്രട്ടറിയുമായ അല്‍ ഹാജ് ഉസ്താദ് വൈ എം അബ്ദുറഹ്മാന്‍ അഹ്‌സനി മുഹിമ്മാത്ത്  സ്വലാത്ത് മജ്‌ലിസിനും സമാപന കൂട്ടുപ്രാര്‍ത്ഥനക്കും നേതൃത്വം നല്‍കി.

എ കെ സഖാഫി കന്യാന, അബ്ദുല്‍ അസീസ് ഹിമമി ഗോസാഡ, എസ് മുഹമ്മദ് മുസ്ലിയാര്‍ കുദിങ്കില, ആബിദ് നഈമി ബെളിഞ്ച, കെ എം മുഹമ്മദ് ഹാജി നാട്ടക്കല്‍, ഖാദര്‍ നാരമ്പാടി, ഉമര്‍ ഗണ്ടിത്തടുക്ക,ലെത്തീഫ് ഗോളിക്കട്ട, അബ്ദുറഹ്മാന്‍ നാരമ്പാടി, എന്‍ കെ അബ്ദുല്ല, മുഹമ്മദ് കടമ്പ്,കെ  പി മുഹമ്മദ് മൗലവി കുദിങ്കില, ഇബ്‌റാഹിം നാരമ്പാടി, അബൂബക്കര്‍ മൗലവി, ബഷീര്‍ അക്കര, മുഹമ്മദ് ജി, നാസര്‍ മൗലവി കടമ്പ്,സുബൈര്‍ ഗുരിയടുക്ക, അബ്ദുല്‍ അസീസ് ഗണ്ടിത്തടുക്ക, തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു. മുഹമ്മദ് മൗലവി സ്വാഗതവും  അബ്ദുന്നാസിര്‍ മുസ്ലിയാര്‍  നന്ദിയും പറഞ്ഞു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved