Latest News :
കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം; സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങുന്നു
Home » , , , , » 'അറ്റന്റന്‍സ്' പ്രകാശനം ചെയ്തു.

'അറ്റന്റന്‍സ്' പ്രകാശനം ചെയ്തു.

Written By Muhimmath News on Tuesday, 27 March 2018 | 17:40


പുത്തിഗെ: മുഹിമ്മാത്ത് ഹയര്‍ സെക്കന്ററി സ്‌കൂള്‍ 2017-18 വര്‍ഷത്തെ വാര്‍ഷിക സുവനീര്‍ 'അറ്റന്റന്‍സ്' അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും മാനേജ് മെന്റിന്റെയും നിറഞ്ഞ സദസ്സില്‍ പ്രകാശനം ചെയ്തു. സ്ഥാപനത്തിന്റെ സീനിയര്‍ മെമ്പര്‍ ബഹു. സി.എച്ച്.മുഹമ്മദ് പട്ട്‌ല സ്‌കൂള്‍ കമ്മിറ്റി കണ്‍വീനര്‍ സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍ക്ക് ആദ്യ കോപ്പി നല്‍കിക്കൊണ്ടാണ് പ്രകാശനം നിര്‍വ്വഹിച്ചത്. 

ചടങ്ങ് മാനേജര്‍ സുലൈമാന്‍ കരിവെള്ളൂര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാന്‍ മാസ്റ്റര്‍, ദിനേശ്, ഹസൈനാര്‍, ആശിക്, അനസ് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രിന്‍സിപ്പാള്‍ എം.ടു.രൂപേഷ് സ്വാഗതവും സഅദ് ഇബ്രാഹിം നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved