Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , , , , » മുഹിമ്മാത്ത് നസ്വീഹത്ത് സില്‍സില, ജില്ലാതല ഉദ്ഘാടനം 19ന് ബെളിഞ്ച മഹബ്ബയില്‍

മുഹിമ്മാത്ത് നസ്വീഹത്ത് സില്‍സില, ജില്ലാതല ഉദ്ഘാടനം 19ന് ബെളിഞ്ച മഹബ്ബയില്‍

Written By Muhimmath News on Thursday, 8 March 2018 | 10:52

ബെളിഞ്ച: മുഹിമ്മാത്ത് സ്ഥാപനങ്ങളുടെ ശില്‍പ്പിയും സമസ്ത കേന്ദ്ര മുശാവറ അംഗവും പ്രമുഖ ആത്മീയ പണ്ഡിതനുമായ സൈനുല്‍ മുഹഖ്ഖീന്‍ മര്‍ഹും സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ പേരില്‍ ഏപ്രില്‍ 27,28,29 തീയ്യതികളില്‍ നടക്കുന്ന ഉറൂസ് മുബാറകിന്റെ പ്രചരണഭാഗമായി മുഹിമ്മാത്ത്  സമിതി സംഘടിപ്പിക്കുന്ന നസ്വീസത്ത് സില്‍സിലയുടെ ജില്ലാ തല ഉദ്ഘാടനം മാര്‍ച്ച് 19ന് ബെളിഞ്ച മഹബ്ബ കള്‍ച്ചറല്‍ സെന്ററില്‍ നടക്കും.

   ജില്ലയില്‍ തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ നിര്‍ണ്ണിത വിഷയങ്ങളെ ആസ്പദമാക്കി പ്രഗത്ഭരായ പ്രഭാഷകന്മാരെ കൊണ്ട് തുടര്‍ച്ചയായി അഞ്ചു ദിവസങ്ങളില്‍ നടത്തപ്പെടുന്ന പ്രഭാഷണ പരമ്പരയാണ് നസ്വീഹത്ത് സില്‍സിലയില്‍ നടക്കുന്നത്.

  പ്രസ്തുത പരിപാടിയുടെ ജില്ലാതല ഉദ്ഘാടനത്തില്‍ സംസ്ഥാന ജില്ലാ നേതാക്കളും സ്ഥാപനസാരഥികളും സംബന്ധിക്കും.യുവ പണ്ഡിതനും പ്രഭാഷകനുമായ കോട്ടക്കുന്ന് മര്‍ക്കസ് മൈമന്‍ മുദരിസ് അബ്ദുസ്സലാം സഅദി ബദ്രിയാ നഗര്‍ പ്രഭാഷണം നടത്തും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved