Saturday, 10 March 2018

മയക്കുമരുന്ന്-ലഹരി മാഫിയക്കെതിരെ ഒരു നാടിന്റെ പ്രതിഷേധം; മുളിയടുക്കയില്‍ പ്രതിഷേധമിരമ്പി


കുമ്പള: മയക്കുമരുന്ന്-ലഹരി മാഫിയക്കെതിരെ മുളിയടുക്കയില്‍ നടന്ന ബഹുജന കൂട്ടായ്മയില്‍ പ്രതിഷേധമിരമ്പി. വിദ്യാര്‍ത്ഥികളെയും യുവതലമുറയെയും ലഹരിയില്‍ മയക്കിക്കിടത്താനുള്ള മാഫിയാ സംഘങ്ങളുടെ ഗൂഡ നീക്കം തിരിച്ചറിയാന്‍ സമൂഹം  തയ്യാറാവണമെന്ന് സംഗമം ആവശ്യപ്പെട്ടു 

കലാലയങ്ങളും സ്‌കൂളുകളുടെ പരിസരങ്ങളും കേന്ദ്രീകരിച്ച് കഞ്ചാവ് ലഹരി മാഫിയ വളരുന്നത് നിസ്സംഗതയോടെ നോക്കി നില്‍ക്കുകയാണ് അധികൃതരെന്ന് യോഗം കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കാണപ്പെട്ട ജസീം എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ കഞ്ചാവ് മാഫിയക്കുള്ള ബന്ധം അന്വേഷണ വിധേയമാക്കേണ്ടതുണ്ട്. സ്‌കൂള്‍ പരിസരങ്ങളില്‍ വിദ്യാര്‍ത്ഥികളെ ഉപയോഗപ്പെടുത്തിയാണ് ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്നത്
ഇതിനെ നിയന്ത്രിക്കാനോ കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നടത്തുന്നതിനോ അധികൃതര്‍ക്ക് കഴിയുന്നില്ല. നിസ്സംഗത കൈവിട്ട് കഞ്ചാവ് മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ്.എക്‌സൈസ് ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്ന് യോഗം ആവിശ്യപ്പെട്ടു. 


ജമാഅത്ത് പ്രസി: എം എ ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. സി കെ മൂസ മുസ്ലിയാര്‍, ഹസൈനാര്‍ മിസ്ബാഹി പരപ്പ, ഷാഫി മദനി, കെ ബി യൂസുഫ്, എം എ ഇബ്രാഹിം, അബ്ദുല്‍ അസീസ് സഅദി, മൂസ ഇസ്മായില്‍ തുടങ്ങിയര്‍ സംബന്ധിച്ചു.


SHARE THIS

Author:

0 التعليقات: