Latest News :
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍
Home » » കോഴിഫാം കത്തിനശിച്ചു; മൂവായിരത്തിലേറെ കോഴികള്‍ ചത്തു

കോഴിഫാം കത്തിനശിച്ചു; മൂവായിരത്തിലേറെ കോഴികള്‍ ചത്തു

Written By Muhimmath News on Thursday, 8 March 2018 | 12:57
























മുന്നാട്: മരുതളത്ത് കോഴിഫാം കത്തിനശിച്ച് മൂവായിരത്തിലേറെ കോഴികള്‍ ചത്തു. മൂന്നുലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. ടി.വി.ചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ആതിര പൗള്‍ട്രി ഫാമാണ് കത്തിനശിച്ചത്. 

ബുധനാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം. രണ്ടുഭാഗങ്ങളായി സ്ഥിതി ചെയ്യുന്ന ഫാമിന്റെ ഒരറ്റത്തുപിടിച്ച തീ നിമിഷംകൊണ്ട് ആളിപ്പടരുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടി തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫാമിനുള്ളിലേക്ക് തീ പടര്‍ന്നു. വിവരമറിഞ്ഞ് കുറ്റിക്കോലില്‍നിന്ന് അഗ്‌നിരക്ഷാസേനയെത്തി. അപ്പോഴേക്കും ഫാം പൂര്‍ണമായും കത്തിനശിച്ചിരുന്നു. 

കോഴികള്‍ മുഴുവനും പൊള്ളലേറ്റ് ചത്തു. മൂന്നു വര്‍ഷമായി നല്ലനിലയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു ഫാം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നു. ചന്ദ്രന്‍ ബേഡകം പോലീസില്‍ പരാതി നല്‍കി. 
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved