Latest News :
കാന്തപുരത്തിന്റെ സഹോദരന്‍ എ പി മുഹമ്മദ് ഹാജി നിര്യാതനായി
Home » , , » ദളിത് യുവാവിനെ പ്രണയിച്ച മകളെ അച്ഛന്‍ വിഷം കൊടുത്ത് കൊന്ന് കത്തിച്ചു

ദളിത് യുവാവിനെ പ്രണയിച്ച മകളെ അച്ഛന്‍ വിഷം കൊടുത്ത് കൊന്ന് കത്തിച്ചു

Written By Muhimmath News on Friday, 2 March 2018 | 11:51
























മംഗളൂരു: ദളിത് യുവാവിനെ പ്രണയിച്ച കോളേജ് വിദ്യാര്‍ഥിനിയെ അച്ഛന്‍ വിഷം കൊടുത്ത് കൊലപ്പെടുത്തി പാടത്ത് ചിതയൊരുക്കി സംസ്‌കരിച്ചു. മൈസൂരു ജില്ലയിലെ എച്ച്.ഡി. കോട്ട താലൂക്കിലെ ഗോല്ലനബീഡു ഗ്രാമത്തിലാണ് സംഭവം. ഗൊല്ലനബീഡു ഗ്രാമനിവാസിയും മൈസൂരുവിലെ കോളേജ് വിദ്യാര്‍ഥിനിയുമായ സുഷമ( 20 )യാണ് മരിച്ചത്. പിതാവ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വൊക്കലിഗ സമുദായക്കാരിയാണ് കൊല്ലപ്പെട്ട യുവതി. അലനഹള്ളി ഗ്രാമത്തിലെ ദലിത് യുവാവ് ഉമേഷുമായി രണ്ടുവര്‍ഷം മുമ്ബ് സ്ഥാപിച്ച സൗഹൃദം പ്രണയമായി വളര്‍ന്നു. എന്നാല്‍ ഈ ബന്ധത്തെ സുഷമയുടെ രക്ഷിതാക്കള്‍ അനുകൂലിച്ചിരുന്നില്ല. ഇതിന്റെ പേരില്‍ കോളേജില്‍ പോവാന്‍ അനുവദിച്ചിരുന്നുമില്ല.
രക്ഷിതാക്കള്‍ സ്വസമുദായത്തിലെ യുവാവിനെ വരനായി കണ്ടെത്തിയെങ്കിലും സുഷ്മ വഴങ്ങിയില്ല.

ഫെബ്രുവരി 21ന് കുമാര്‍ സുഷമയെ തന്റെ കൃഷിയിടത്തിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി വിഷം കുടിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മൃതദേഹം കത്തിച്ചുകളയുകയും ചെയ്തു. 
സ്വന്തംപാടത്ത് കൃഷിപ്പണിയില്‍ വ്യാപൃതരാവുന്ന കുടുംബമായതിനാല്‍ പരിസരവാസികള്‍ക്ക് സംശയം തോന്നിയില്ല.എന്നാല്‍ സുഷ്മയെ കാണാതായതോടെ നാട്ടുകാര്‍ക്ക് സംശയമായി. ബന്ധുക്കള്‍ പൊലീസില്‍ വിവരമറിയിച്ചു. കൊലപാതകമാണെന്ന് മനസ്സിലാക്കിയ ഒരു കോണ്‍സ്റ്റബിള്‍ ഉന്നത പൊലീസ് അധികൃതരെ വിവരമറിയിക്കുകയായിരുന്നുവെന്ന് മൈസൂറു അഡീ.എസ്.പി.രുദ്രമുനി പറഞ്ഞു. 

സ്വമേധയ കേസെടുത്ത പൊലീസ് പിതാവിനെ ചോദ്യം ചെയ്തപ്പോള്‍ കഴിഞ്ഞമാസം 22നാണ് കൃത്യം നടത്തിയതെന്ന് മൊഴിനല്‍കി. സംസ്‌കരിച്ച സ്ഥലം പൊലീസിന് കാണിച്ചുകൊടുത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved