Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , , » ദേശീയ കാര്‍ റാലി ചാമ്പ്യന്‍ പട്ടം മൂസാ ഷരീഫ് ഏറ്റുവാങ്ങി

ദേശീയ കാര്‍ റാലി ചാമ്പ്യന്‍ പട്ടം മൂസാ ഷരീഫ് ഏറ്റുവാങ്ങി

Written By Muhimmath News on Monday, 12 March 2018 | 17:45


ചെന്നൈ: കഴിഞ്ഞ 26 വര്‍ഷമായി ദേശീയ-അന്തര്‍ ദേശീയ കാര്‍ റാലി മേഖലയില്‍ ജൈത്രയാത്ര തുടരുന്ന മൂസാ ഷരീഫ് ദേശീയ കാര്‍റാലി ചാമ്പ്യന്‍ പട്ടം 2017 ഏറ്റുവാങ്ങി..

ചെന്നൈയില്‍ നടന്ന വര്‍ണ്ണശബളമായ ചടങ്ങില്‍ വെച്ചാണ് ദേശീയ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാം തവണയും ജേതാവായ മൂസ ഷരീഫിന്  
എഫ്.എം എസ് സി ഐ ദേശീയ കാര്‍ റാലി ചാമ്പ്യന്‍ പട്ടം-2017 സമ്മാനിച്ചത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി നടന്ന 5 റൗണ്ടുകളിലും തിളക്കമാര്‍ന്ന വിജയം നേടിയാണ് മൂസാ ഷരീഫ് ഈ അപൂര്‍വ നേട്ടം കൈവരിച്ചത്. ഇന്ത്യയിലെ ഒന്നാം നമ്പര്‍ റാലി ഡ്രൈവര്‍ ഡല്‍ഹി സ്വദേശിയായ ഗൗരവ് ഗില്ലിനോടൊപ്പം ചേര്‍ന്ന് മഹീന്ദ്രാ അഡ്‌വെഞ്ചേഴ്‌സിന് വേണ്ടി കളത്തിലിറങ്ങിയാണ്  ഷരീഫ് ചരിത്രത്തിലേക്ക് നടന്നു കയറിയത്.

ഇതിനു മുമ്പ് 2007 ,2009 , 2011 , 2014 വര്‍ഷങ്ങളിലായി മൂസാ ഷരീഫ് നാല് പ്രാവശ്യം ദേശീയ ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയിട്ടുണ്ട്. മൂസ ഷരീഫിന്
ഫെഡറേഷന്‍ ഓഫ് മോട്ടോര്‍ സ്‌പോര്‍ട്‌സ് ക്ലബ് ഇന്ത്യ പ്രസിഡന്റ് അക്ബര്‍ ഇബ്രാഹിം ചാമ്പ്യന്‍ പട്ടം സമ്മാനിച്ചു.

മൊഗ്രാല്‍ പെര്‍വാഡ് സ്വദേശിയായ മൂസാ ഷരീഫിന്റെ ഈ ഉജ്വല നേട്ടം കേരളത്തിനും വിശിഷ്യാ കാസറഗോഡിനും ഒന്നടങ്കം അഭിമാനിക്കാന്‍ വകനല്‍കുന്നതാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved