Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , , , » ആധാറുമായി പാന്‍കാര്‍ഡ് ബന്ധിപ്പിക്കല്‍: അവസാന തീയതി പിന്നെയും നീട്ടി

ആധാറുമായി പാന്‍കാര്‍ഡ് ബന്ധിപ്പിക്കല്‍: അവസാന തീയതി പിന്നെയും നീട്ടി

Written By Muhimmath News on Wednesday, 28 March 2018 | 10:40
























ന്യൂഡല്‍ഹി: പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ സമയപരിധി ജൂണ്‍ 30 വരെ നീട്ടി. മാര്‍ച്ച് 31നകം ആധാറുമായി ബന്ധിപ്പിക്കണമെന്നായിരുന്നു നേരത്തേയുള്ള നിര്‍ദേശം. എന്നാല്‍ 'വിഷയം പരിഗണിച്ച' സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) ആണു തീയതി നീട്ടിനല്‍കി ഉത്തരവിട്ടത്. 

ബാങ്ക് അക്കൗണ്ടും മൊബൈല്‍ നമ്പറും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതിയും മാര്‍ച്ച് 31 ആയിരുന്നു. എന്നാല്‍ ഇതു പിന്നീട് സുപ്രീംകോടതി ഇടപെട്ട് അനിശ്ചിത കാലത്തേക്കു നീട്ടി. ഈ സാഹചര്യത്തിലാണ് തീയതി നീട്ടി സിബിഡിടിയും ഉത്തരവിറക്കിയത്. 

ഇതു നാലാം തവണയാണ് പാന്‍ആധാര്‍ ബന്ധിപ്പിക്കലിനു തീയതി നീട്ടി നല്‍കുന്നത്. മാര്‍ച്ച് അഞ്ചു വരെയുള്ള കണക്കു പ്രകാരം ആകെയുള്ള 33 കോടിയില്‍ 16.65 കോടി പാന്‍ കാര്‍ഡുകളും ആധാറുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved