Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , » പ്രതിപക്ഷം ഒപ്പുവച്ചു; ദീപക് മിശ്രയ്‌ക്കെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ് തിങ്കളാഴ്ച

പ്രതിപക്ഷം ഒപ്പുവച്ചു; ദീപക് മിശ്രയ്‌ക്കെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ് തിങ്കളാഴ്ച

Written By Muhimmath News on Saturday, 31 March 2018 | 11:37
























ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് തിങ്കളാഴ്ച നല്‍കും. അമ്പതിലധികം പേരാണ് നോട്ടീസനെ പിന്തുണച്ച് ഒപ്പിട്ടിട്ടുള്ളത്. കോണ്‍ഗ്രസ്, സിപിഎം, സിപിഐ അംഗങ്ങള്‍ നോട്ടീസില്‍ ഒപ്പിട്ടിട്ടുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കപില്‍ സിബല്‍, ഗുലാംനബി ആസാദ് എന്നിവരുള്‍പ്പെടെയുള്ളവര്‍ പിന്തുണയറിയിച്ച് ഒപ്പിട്ടവരില്‍ ഉള്‍പ്പെടും. തിങ്കളാഴ് നോട്ടീസ് രാജ്യസഭാ അധ്യക്ഷന് നല്‍കും.

സുപ്രീംകോടതി കൊളീജിയത്തില്‍ അംഗങ്ങളായ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ ചീഫ് ജസ്റ്റിസിനെതിരെ പരസ്യമായി പ്രതിഷേധമറിയിച്ചതിനേ തുടര്‍ന്നു ഉണ്ടായ പ്രതിസന്ധിക്ക് ഇതുവരെ പരിഹാരമായിട്ടില്ലെന്നിരിക്കെയാണ് ഇംപീച്ച്‌മെന്റ് നീക്കത്തിന് പ്രതിപക്ഷപ്പാര്‍ട്ടികള്‍ നീക്കം ശക്തമാക്കിയത്. കോണ്‍ഗ്രസ്, സിപിഎംസിപിഐ എന്നിവര്‍ക്ക് പുറമേ തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി തുടങ്ങിയ പാര്‍ട്ടികളും നീക്കത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

നോട്ടീസ് ലഭിച്ചു കഴിഞ്ഞാല്‍ അത് അധ്യക്ഷന് അംഗീകരിക്കേണ്ടി വരും. അങ്ങനെ അംഗീകരിക്കുന്ന നോട്ടീസിനേക്കുറിച്ച് അന്വേഷിക്കാന്‍ സമിതി രൂപീക്കണമെന്നതാണ് പിന്നീടുള്ള നടപടി. സമിതി നല്‍കുന്ന റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ഇതില്‍ വിചാരണ വേണമോ എന്ന് തീരുമാനിക്കുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved