Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , » ബൈക്കിടിച്ച് പരിക്കേറ്റ ജനറേറ്റര്‍ മെക്കാനിക്ക് മരിച്ചു

ബൈക്കിടിച്ച് പരിക്കേറ്റ ജനറേറ്റര്‍ മെക്കാനിക്ക് മരിച്ചു

Written By Muhimmath News on Monday, 26 March 2018 | 17:16



കാസര്‍കോട്: ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ജനറേറ്റര്‍ മെക്കാനിക്ക് മരിച്ചു. നുള്ളിപ്പാടി ചെന്നിക്കരയിലെ നാരായണന്‍ (75) ആണ് മരിച്ചത്. 

അണങ്കൂരില്‍ ജനറേറ്റര്‍ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു. 22ന് അണങ്കൂരില്‍ നടന്നുപോകുന്നതിനിടെയാണ് ബൈക്കിടിച്ചത്. ഗുരുതരമായി പരിക്കേറ്റ നാരായണനെ ആദ്യം കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് പരിയാരത്തേക്ക് മാറ്റുകയായിരുന്നു. 

ഇന്നലെ വൈകിട്ടാണ് മരിച്ചത്. 

ഭാര്യ: നളിനി. മക്കള്‍: രതീഷ്, മധു, ലീന. മരുമക്കള്‍: ജ്യോതി, ശുഭ, ഗണേശന്‍. സഹോദരങ്ങള്‍: ചന്തുക്കുട്ടി, നാരായണി, കാര്‍ത്യായനി, പരേതരായ കൃഷ്ണന്‍, കണ്ണന്‍.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved