Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , » ചെങ്കള കുഞ്ഞിക്കാനത്തെ ബി കെ അഹ്മദ് കുഞ്ഞി നിര്യാതരായി

ചെങ്കള കുഞ്ഞിക്കാനത്തെ ബി കെ അഹ്മദ് കുഞ്ഞി നിര്യാതരായി

Written By Muhimmath News on Wednesday, 28 March 2018 | 10:03

ചെങ്കള: കേരള മുസ്ലിം ജമാഅത്ത് പ്രവര്‍ത്തകനും എസ് വൈ എസ് മുന്‍ പഞ്ചായത്ത് പ്രസിഡന്റും മത സാമൂഹ്യ രാഷ്ട്രീയ മേഖലകളിലെ നിറസാന്നിദ്ധ്യവുമായിരുന്ന ചെങ്കള കുഞ്ഞിക്കാനം ബി കെ അഹ്മദ് കുഞ്ഞി (65) നിര്യാതനായി. 

പാണലം സ്വദേശിനി ഖദീജയാണ് ഭാര്യ. മക്കള്‍: സുഹ്‌റ ആയിഷ, സുലൈഖ, മിസ്‌രിയ, ഖൈറുന്നിസ, സാറ, ഫൗസിയ, അബ്ദുല്‍ റഹ്മാന്‍, മന്‍സൂര്‍, ഹഖീം.

കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതിയംഗം ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ജില്ലാ പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സെക്രട്ടറി ഹമീദ് മൗലവി ആലംപാടി, എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ് യു പി എസ് തങ്ങള്‍, കരീം പാണലം, അബ്ദുല്ല നാഷണല്‍ തുടങ്ങിയവര്‍ വിട്ടിലെത്തി അനുശോചനം അറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved