Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: പെരിയ കേന്ദ്ര സര്‍വകലാശാലയിലെ ഹോസ്റ്റലിലെ പാചക തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. ചൊവ്വാഴ്ച വൈസ്ചാന്‍സലര്‍ ഡോ. ജി.ഗോപകുമാറിന്റെയും കളക്ടര്‍ കെ.ജീവന്‍ ബാബുവിന്റെയും സാന്നിധ്യത്തില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണ് ഏഴുദിവസമായി വിദ്യാര്‍ത്ഥികള്‍ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചത്. 

മൂന്ന് ഹോസ്റ്റലുകളില്‍ പ്രവര്‍ത്തിക്കുന്ന 15 പാചകത്തൊഴിലാളികളെ പിരിച്ചുവിടാനും ഭക്ഷണവിതരണം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ഹോസ്റ്റല്‍ കമ്മിറ്റിയെ കമ്മിറ്റിയെ ഏല്‍പ്പിക്കാനുമുള്ള സര്‍വകലാശാല അധികൃതര്‍ തീരുമാനിച്ചിരുന്നു. പാചകത്തൊഴിലാളികളെ പിരിച്ചുവിടുന്നതോടെ ഈ ഹോസ്റ്റലുകളില്‍ താമസിക്കുന്ന എഴുന്നൂറോളം വിദ്യാര്‍ഥികളുടെ ഭക്ഷണം അനിശ്ചിതത്വത്തിലാവുമെന്നതും ഇതിന് പകരം പകരം സംവിധാനം വിദ്യാര്‍ഥികളുടെ ചെലവില്‍ കണ്ടെത്തണമെന്ന് സര്‍വകലാശാല നിര്‍ദേശിച്ചതുമാണ് വിദ്യാര്‍ഥികളെ ചൊടിപ്പിച്ചത്. 

തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ അനശ്ചിതകാല നിരാഹാര സമരത്തിലെത്തിയത്. ഇതു സംബന്ധിച്ച് രണ്ടു തവണ വൈസ് ചാന്‍സലറുമായി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ കെ.ജീവന്‍ ബാബു ഉള്‍പ്പെടെയുള്ളവരുടെ ശ്രമഫലമായാണ് ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച നടത്തിയത്. 

ഹോസ്റ്റലില്‍ മൂന്ന് പാചകത്തൊഴിലാളികളെ സര്‍വകലാശാല നിയമിക്കാമെന്ന് അധികൃതര്‍ ഉറപ്പുനല്‍കി. മറ്റ് പാചകത്തൊഴിലാളികളുടെ കാര്യം മറ്റു സര്‍വകലാശാലകളിലെ മാതൃകയില്‍ നടപ്പാക്കാമെന്നും യോഗത്തില്‍ തീരുമാനിച്ചു. വിദ്യാര്‍ഥികള്‍ ഉന്നയിച്ച മറ്റ് ആവശ്യങ്ങളും അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ പ്രതിനിധികള്‍ പറഞ്ഞു. 

വൈസ് ചാന്‍സലര്‍ ഡോ.ജി.ഗോപകുമാര്‍, രജിസ്ട്രാര്‍ ഡോ.എ.രാധാകൃഷ്ണന്‍ നായര്‍, ജില്ലാ കളക്ടര്‍ കെ.ജീവന്‍ ബാബു വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Leave A Reply