Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , , , » ആ വാക്കുകള്‍ വെറുതെയായിരുന്നില്ല; ലെനിന് പിന്നാലെ പെരിയാര്‍ പ്രതിമയും തകര്‍ത്തു

ആ വാക്കുകള്‍ വെറുതെയായിരുന്നില്ല; ലെനിന് പിന്നാലെ പെരിയാര്‍ പ്രതിമയും തകര്‍ത്തു

Written By Muhimmath News on Wednesday, 7 March 2018 | 10:30

വെല്ലൂര്‍: തമിഴ്‌നാട്ടില്‍ ബിജെപിക്ക് ഭരണം ലഭിച്ചാല്‍ ആദ്യം ഇല്ലാതാക്കുക പെരിയാര്‍ ഇ.വി.രാമസ്വാമിയുടെ പ്രതിമകളായിരിക്കുമെന്ന ബിജെപി നേതാവ് എച്ച്. രാജയുടെ ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെ പ്രതിമയ്ക്കുനേരെ ആക്രമണം. തിരുപ്പത്തൂര്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ സ്ഥാപിച്ചിരുന്ന പെരിയാര്‍ പ്രതിമയാണ് അക്രമികള്‍ നശിപ്പിച്ചത്. 

ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാള്‍ ബിജെപി പ്രവര്‍ത്തകനും മറ്റൊരാള്‍ സിപിഐ പ്രവര്‍ത്തകനുമാണ്. ഇരുവരും മദ്യലഹരിയിലായിരുന്നെന്നും പോലീസ് അറിയിച്ചു. 

ത്രിപുരയില്‍ ലെനിന്‍ പ്രതിമ തകര്‍ക്കപ്പെട്ടതിനു പിന്നാലെയാണ് വിവാദ പ്രസ്താവനയുമായി രാജ രംഗത്തെത്തിയത്. ആരാണീ ലെനിന്‍ ഇന്ത്യയില്‍ അയാള്‍ക്ക് എന്ത് കാര്യം കമ്യൂണിസവും ഇന്ത്യയും തമ്മില്‍ എന്ത് ബന്ധം ഇന്ന് ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തു, നാളെ ജാതിവാദി പെരിയാറിന്റെ പ്രതികള്‍ തകര്‍ക്കും രാജ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. എന്നാല്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് രാജ പോസ്റ്റ് പിന്‍വലിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved