Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , , » ത്രിപുരയിലെ തിരിച്ചടി താത്കാലികം; തിരിച്ചുവരും: പിണറായി

ത്രിപുരയിലെ തിരിച്ചടി താത്കാലികം; തിരിച്ചുവരും: പിണറായി

Written By Muhimmath News on Sunday, 4 March 2018 | 21:02


തിരുവനന്തപുരം: ത്രിപുരയിലുണ്ടായ തിരിച്ചടി താത്കാലികമാണെന്നും അധ്വാനിക്കുന്ന ജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തിലൂടെ ഇടതുപക്ഷം തിരിച്ചുവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ഭരണം ഉപയോഗിച്ചും വന്‍തോതില്‍ പണമൊഴുക്കിയും വിഘടനവാദികളെ കൂട്ടുപിടിച്ചുമാണ് ത്രിപുരയില്‍ ബിജെപി വിജയിച്ചത്. ഇത് ഇടതുപക്ഷത്തിന് മാത്രമല്ല, രാജ്യത്തെ മതനിരപേക്ഷജനാധിപത്യ ശക്തികള്‍ക്കാകെ തിരിച്ചടിയാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.


കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 36.5 ശതമാനം വോട്ട് ലഭിച്ച കോണ്‍ഗ്രസിനെ പൂര്‍ണ്ണമായിത്തന്നെ ബിജെപി പിടിച്ചെടുത്തു. ദേശീയതയുടെ പേരില്‍ വിയോ.ജിപ്പുകളും എതിരഭിപ്രായങ്ങളും അടിച്ചമര്‍ത്തുന്ന ബിജെപി, ത്രിപുരയില്‍ വിഘടനവാദതീവ്രവാദ പ്രസ്ഥാനമായ ഐപിഎഫ്ടിയുമായി ചേര്‍ന്നാണ് മത്സരിച്ചത്. തിരിച്ചടിയുടെ കാരണങ്ങള്‍ പാര്‍ട്ടി ഗൗരവത്തോടെ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved