Latest News :
...
Home » , » പൂത്തപ്പലത്ത് ദിക്‌റ് ഹല്‍ഖ വാര്‍ഷികവും താജുല്‍ ഉലമ-നൂറുല്‍ ഉലമ അനുസ്മരണവും ഏപ്രില്‍ 4 ന് തുടങ്ങും

പൂത്തപ്പലത്ത് ദിക്‌റ് ഹല്‍ഖ വാര്‍ഷികവും താജുല്‍ ഉലമ-നൂറുല്‍ ഉലമ അനുസ്മരണവും ഏപ്രില്‍ 4 ന് തുടങ്ങും

Written By Muhimmath News on Wednesday, 28 March 2018 | 10:12
























മുള്ളേരിയ: പൂത്തപ്പലത്ത് ദിക്‌റ് ഹല്‍ഖ വാര്‍ഷികവും താജുല്‍ ഉലമ നൂറുല്‍ ഉലമ അനുസ്മരണവും ഏപ്രില്‍ നാലിന് തുടങ്ങും.കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്., എസ്.എസ്.എഫ്. പൂത്തപ്പലം യുണിറ്റ് കമ്മറ്റികള്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഏപ്രില്‍ 4 ന് നടക്കുന്ന ദിക്‌റ് സ്വലാത് മജ്‌ലിസില്‍ സയ്യിദ് അബ്ദുല്‍ മജീദ് മൗല തങ്ങള്‍ അല്‍ അഹ്ദല്‍ ആദൂര്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തും. സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം നേതൃത്വം വഹിക്കും.പ്രമുഖ പ്രഭാഷകന്‍ ശാകിര്‍ ബാഖവി മമ്പാട് മുഖ്യ പ്രഭാഷണം നടത്തും.


ഏപ്രില്‍ 5 ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ക്ക് അജയ്യമായ നേതൃത്വം നല്‍കിയ താജുല്‍ ഉലമയുടെയും നൂറുല്‍ ഉലമയുടെയും അനുസ്മരണം നടക്കും. പൂത്തപ്പലം ഖാസി സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാല്‍ ഉദ്ഘാടനം ചെയ്യും. ഹംസ മിസ്ബാഹി ഓട്ടപ്പടവ് മുഖ്യ പ്രഭാഷണം നടത്തും. ബായാര്‍ സ്വലാത്തിന്റെ ആതീയ നേതൃത്വം സയ്യിദ് അബ്ദു റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി സമാപന പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും.
അന്നദാനത്തോടെ പരിപാടി സമാപിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved