Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » , » പഞ്ചിക്കല്‍ സ്വലാത്ത് വാര്‍ഷികം; 313 അംഗ സ്വാഗത സംഘം രൂപികരിച്ചു

പഞ്ചിക്കല്‍ സ്വലാത്ത് വാര്‍ഷികം; 313 അംഗ സ്വാഗത സംഘം രൂപികരിച്ചു

Written By Muhimmath News on Thursday, 15 March 2018 | 17:24



ബദിയടുക്ക: പഞ്ചിക്കല്‍ റൗളത്തുല്‍ ഉലൂം സെന്ററിന്റെ കീഴില്‍ നടത്തുന്ന മാസാന്ത സ്വലാത്ത് മജ്‌ലിസിന്റെ വാര്‍ഷിക പരിപാടിക്ക് 313 അംഗ സ്വാഗതസംഘം രൂപീകരിച്ചു. സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെ. എച്ച്. അബ്ദുല്ല മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സീതി കുഞ്ഞി മുസ്‌ലിയാര്‍ കന്യാന, അബ്ദുള്ള സഅദി തുപ്പക്കല്‍, കെ.എന്‍. ഇബ്രാഹിം, മമ്മിഞ്ഞി ഹാജി, ഹമീദ് ഹാജി ആനക്കല്‍, വടകര മുഹമ്മദ് ഹാജി, അലവി ഹനീഫി, തുടങ്ങിയവര്‍ സംബന്ധിച്ചു. എ കെ .സഖാഫി കന്യാന സ്വാഗതം പറഞ്ഞു. 

രക്ഷാധികാരികളായി സയ്യിദ് പി.എസ് ആറ്റക്കോയ അല്‍ ബാഹസന്‍ തങ്ങള്‍ പഞ്ചിക്കല്‍, ബി. എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സീതിക്കുഞ്ഞി മുസ്‌ലിയാര്‍ കന്യാന, കുഞ്ഞാലി ഹാജി കന്യാന, തുടങ്ങിയവരെ തെരെഞ്ഞെടുത്തു. 

ചെയര്‍മാനായി കെ. എന്‍ ഇബ്രാഹിം, വൈസ് ചെയര്‍മാനായി ഹമീദലി മാവിനാകട്ട, അബ്ദുല്ല സഅദി തുപ്പക്കല്‍, വടകര ഹാജി, എ.കെ സഅദി ചുള്ളിക്കാനാ, അബൂബക്കര്‍ കാമില്‍ സഖാഫിയെയും, ജനറല്‍ കണ്‍വീനറായി എ.കെ സഖാഫി കന്യാനയെയും ജോയിന്റ് കണ്‍വീനറായി ഹാഫിള് എന്‍.കെ എം ബെളിഞ്ച, ജലീല്‍ കന്യാന, ബഷീര്‍ ഫ്രണ്ട്‌സ്, ഇക്ബാല്‍ അലങ്കോള്‍, ശരീഫ് കന്യാനയെയും, ട്രഷററായി മമ്മിഞ്ഞി ഹാജി മാവിനക്കട്ടയെയും, തെരെഞ്ഞെടുത്തു. പ്രചരണ ചെയര്‍മാനായി സുബൈര്‍ മാര്‍പ്പിനടുക്ക, ദാവൂദ് പഞ്ചിക്കല്‍, അബ്ദുറഹ്മാന്‍ ബീജന്തടുക്ക, ഫാറൂഖ് മാര്‍പ്പിനടുക്ക, അബ്ദുറഹ്മാന്‍ മാര്‍പ്പിനടുക്കയെയും, മീഡിയ ചെയര്‍മാനായി ഹാഫിള് എന്‍. കെ.എം ബെളിഞ്ച, സയ്യിദ് മുഹമ്മദ് ഹകീല്‍ തങ്ങള്‍, ശിഹാബ് കന്യാന, കബീര്‍ ചെടേക്കാല്‍, സാബിത്ത് ബദിയടുക്കയെയും ഫിനാന്‍സ് ചെയര്‍മാനായി അലവി ഹനീഫി ബീജന്തടുക്ക, കെ.എച്ച് അബ്ദുല്ല മാസ്റ്റര്‍, ഹസ്സന്‍ ഹിമമി, ഉമര്‍ മുനിയൂര്‍, റഹീം മാര്‍പ്പിനടുക്കയെയും സ്റ്റേജ് & ഫുഡ് ജലീല്‍ പഞ്ചിക്കല്‍, അഷ്‌റഫ് ചര്‍ളടുക്ക, ജഹ്ഫര്‍ അഗല്‍പ്പാടി, ഹാരിസ് കന്യാന, അബ്ബാസ് പഞ്ചിക്കല്‍, അബ്ബാസ് പുതിയപുര  വളണ്ടിയറായി മുസമ്മില്‍ മാര്‍പ്പിനടുക്ക, ശിഹാബ് കറുവത്തടുക്ക, ഉമര്‍ നാരംപാടി ശരീഫ് ഹാജി മാവിനക്കട്ട, മുഹമ്മദ് പെരഡാല എന്നിവരെയെയും തെരെഞ്ഞെടുത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved