Saturday, 10 March 2018

പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ഞായറാഴ്ച

കാസര്‍കോട്: പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ഞായറാഴ്ച രാവിലെ എട്ടുമുതല്‍ വൈകിട്ട് അഞ്ചുവരെ ജില്ലയിലെ 1190 ബൂത്തുകളില്‍ നടക്കും. ആശുപത്രികള്‍, സബ് സെന്ററുകള്‍, അങ്കണവാടികള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവടങ്ങളില്‍ പ്രത്യേകം ബൂത്തുകള്‍ സജ്ജമാക്കും. ഇതില്‍ 141 മൊബൈല്‍ ബൂത്തുമുണ്ടാകും. 

അഞ്ചു വയസില്‍ താഴെയുള്ള 1,22,202 കുട്ടികള്‍ക്കാണ് ജില്ലയില്‍ പള്‍സ് പോളിയോ നല്‍കുന്നത്. 11ന് നല്‍കാന്‍ കഴിയാത്ത കുട്ടികള്‍ക്ക് 12, 13, 14 തീയതികളില്‍ സൗകര്യമുണ്ടായിരിക്കും.



SHARE THIS

Author:

0 التعليقات: