Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » » എ.ടി.എം നമ്പര്‍ ചോര്‍ത്തി തട്ടിപ്പ്: എസ് ബി ഐ അക്കൗണ്ടില്‍ നിന്ന് രണ്ട് പേര്‍ക്ക് വന്‍ തുക നഷ്ടമായി

എ.ടി.എം നമ്പര്‍ ചോര്‍ത്തി തട്ടിപ്പ്: എസ് ബി ഐ അക്കൗണ്ടില്‍ നിന്ന് രണ്ട് പേര്‍ക്ക് വന്‍ തുക നഷ്ടമായി

Written By Muhimmath News on Wednesday, 14 March 2018 | 18:48


കാഞ്ഞങ്ങാട്: ഫോണ്‍ വഴി എ.ടി.എം നമ്പര്‍ ചോര്‍ത്തി പണം തട്ടല്‍ സംഭവങ്ങള്‍ വീണ്ടും വ്യാപകമായതായി പരാതി. കാഞ്ഞങ്ങാട്ടെ എസ്.ബി.ഐ അക്കൗണ്ടില്‍ നിന്ന് രണ്ട് പേരുടെ പണം നഷ്ടപ്പെട്ടതായി പരാതി ലഭിച്ചു. വെള്ളിക്കോത്തെ കെ.എസ്.ഇ.ബി കരാറുകാരന്റെ 50,000 രൂപയാണ് ഇന്നലെ തട്ടിയത്. രണ്ട് ദിവസം മുമ്പ് കാഞ്ഞങ്ങാട് കൊവ്വല്‍ പള്ളിയിലെ വ്യാപാരി നദീറിന്റെ 24,000 രൂപയും സമാനമായ രീതിയില്‍ നഷ്ടപ്പെട്ടിരുന്നു. ഇരുവരും സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ട്. 

എസ്.ബി.ടി, എസ്.ബി.ഐ ബാങ്കുകള്‍ ലയിച്ചതോടെ നിങ്ങളുടെ എ.ടി.എം കാര്‍ഡ് മാറ്റേണ്ടതുണ്ടെന്നും അതിന് എ.ടി.എം നമ്പര്‍ വേണമെന്നും ആവശ്യപ്പെട്ടാണ് ഇരുവര്‍ക്കും ഫോണ്‍ വന്നത്. നമ്പര്‍ നല്‍കി മിനുട്ടുകള്‍ക്കകം പണം പിന്‍വലിക്കപ്പെട്ടതായി സന്ദേശം ലഭിച്ചതായി ഇരുവരും പറയുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved