Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , » കാഞ്ഞങ്ങാട്ട് മൊബൈല്‍ കടയില്‍ മോഷണം; ചോരപ്പാടുകള്‍ കണ്ടെത്തി

കാഞ്ഞങ്ങാട്ട് മൊബൈല്‍ കടയില്‍ മോഷണം; ചോരപ്പാടുകള്‍ കണ്ടെത്തി

Written By Muhimmath News on Friday, 30 March 2018 | 16:51


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിലെ മൊബൈല്‍ ഫോണ്‍ കട കുത്തിത്തുറന്ന് മോഷണം. കടയുടെ അകത്തും പുറത്തും ചോരപ്പാടുകള്‍ കണ്ടെത്തി. കോട്ടച്ചേരിയിലെ കല്ലട്ര കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന വിവോ ഫോണ്‍ കട കുത്തിത്തുറന്നാണ് മോഷണം നടന്നത്. ചെറുവത്തൂര്‍ സ്വദേശി ജാബിറിന്റെ ഉടമസ്ഥതയിലുള്ളതാണ് കട. 

ഷട്ടര്‍ തകര്‍ത്ത് തുറക്കുന്നതിനിടയില്‍ അകത്തെ ഗ്ലാസ് തട്ടി മോഷ്ടാവിന്റെ ദേഹത്ത് മുറിവേറ്റതായാണ് സംശയിക്കുന്നത്. മേശവലിപ്പിലുണ്ടായിരുന്ന 4500 രൂപയാണ് മോഷ്ടിച്ചത്. മൊബൈല്‍ ഫോണുകള്‍ അടുക്കിവെച്ച നിലയിലാണ്. ദേഹത്ത് മുറിവേറ്റതിനാല്‍ ഇവ ഉപേക്ഷിച്ച് പണം മാത്രം കൊണ്ടുപോവുകയായിരുന്നു. ഹൊസ്ദുര്‍ഗ് പൊലീസ് അന്വേഷിക്കുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved