Latest News :
Home » , » ആര്‍ എസ് സി നോട്ടെക് അവാര്‍ഡ് പ്രൊഫ.ശ്രീരാമകുമാറിന് നല്‍കും; നാഷനല്‍ നോട്ടെക്ക് 30ന് ജിദ്ദയില്‍

ആര്‍ എസ് സി നോട്ടെക് അവാര്‍ഡ് പ്രൊഫ.ശ്രീരാമകുമാറിന് നല്‍കും; നാഷനല്‍ നോട്ടെക്ക് 30ന് ജിദ്ദയില്‍

Written By Muhimmath News on Thursday, 29 March 2018 | 09:58
























ജിദ്ദ:  വൈജ്ഞാനിക സാങ്കേതിക നവ സങ്കേതങ്ങളെയും സംരംഭകരെയും പരിചയപ്പെടുത്തുന്നതിനും പഠനവിധേയമാക്കുന്നതിനുമായി രിസാല സ്റ്റഡി സര്ക്കിപള്‍  നോട്ടെക് (KnowTech) എന്ന പേരില്‍ വൈജ്ഞാനിക സാങ്കേതിക പ്രദര്ശപനം  ഗള്‍ഫ് രാജ്യങ്ങളില്‍ നടത്തുന്നതിന്റെ ഭാഗമായി  സൗദി വെസ്റ്റ് നാഷനല്‍ നോട്ടെക്ക് മാര്‍ച്ച് 30 ന് ജിദ്ദയില്‍ വെച്ച് സംഘടിപ്പിക്കുന്നു. 

രാജ്യത്തെ പത്ത് സെന്‍ട്രലില്‍  നടന്ന നോട്ടെക്കില്‍ കഴിവ് തെളിയിച്ചവരാണ് പങ്കെടുക്കുക. വിവിധ പ്രവിശ്യകളില്‍ നിന്നുള്ള പവലിയനുകളും സംഘാടകര്‍ ഒരുക്കുന്നുണ്ട്. പ്രഥമ നോട്ടെക്ക് അവാര്‍ഡ് കിംഗ് അബ്ദുല്ല യൂനിവേഴ്‌സിറ്റി പ്രഫസര്‍ ശ്രീരാമ കുമാറിന് നല്‍കും. കോഴിക്കോട് വേങ്ങേരി സ്വദേശിയായ ഇദ്ദേഹം കാലിക്കറ്റ് എന്‍.ഐ.ടി. എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്‌മെന്റ് വകുപ്പ് മേധാവിയായി ദീര്‍ഘകാലം  സേവനം ചെയ്തിട്ടുണ്ട്. 

രാജ്യത്തും പുറത്തും വിവിധ എഞ്ചിനീയറിംഗ് അസോസിയേഷനുകളില്‍ അംഗത്വമുള്ള ഇദ്ദേഹം ടെക്‌നിക്കല്‍ രംഗത്തെ ജേണലുകളില്‍ എഴുത്തുകാരനും കൂടിയാണ്. ആര്‍.എസ്.സി സൗദി വെസ്റ്റ് നാഷനല്‍ പ്രത്യേക ജൂറി വിവര സങ്കേതിക സാമൂഹിക നേതൃ രംഗങ്ങളില്‍ സമര്‍പ്പിച്ച സംഭാവനകളെ അടിസ്ഥാനമക്കിയാണ് അവാര്‍ഡ് നല്‍കുന്നത്. 

ഇന്നവേഷന്‍ രംഗത്തെ പ്രവാസി യുവാക്കളുടെ ഇടപെടലുകളുടെയും പ്രവര്ത്തകനങ്ങളുടെയും വ്യവസ്ഥാപിത പ്രദര്ശപനവേദിയാകും നോട്ടെക്കുകള്‍. ആധുനിക ശാസ്ത്ര സാങ്കേതിക മേഖലയിലെ നവീനതകളും ടെക്‌നോളജി, പ്രൊഫഷനല്‍ രംഗത്തെ സാധ്യതകളും പ്രദര്ശിെപ്പിക്കുന്നതിനൊപ്പം നവസങ്കേതങ്ങളെ പരിചയപ്പെടുത്തുന്ന സെമിനാറുകള്‍, ചര്ച്ചനകള്‍, മത്സരങ്ങള്‍, ആസ്വാദനങ്ങള്‍ എന്നിവ ഉള്‌പ്പെ്ടുത്തിയാണ് വിവിധ ഘടകങ്ങളിലായി രണ്ടു വര്ഷാത്തിലൊരിക്കല്‍ നോട്ടെക്കുകള്‍ നടക്കുകയെന്ന് ഭാരവാഹികള്‍ വാര്ത്താ  കുറിപ്പില്‍ അറിയിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved