Latest News :
...
Home » , » പതിനാറാമത് ഷാര്‍ജാ പൈതൃക ദിനാഘോഷം ഏപ്രില്‍ 4 മുതല്‍ 21 വരെ

പതിനാറാമത് ഷാര്‍ജാ പൈതൃക ദിനാഘോഷം ഏപ്രില്‍ 4 മുതല്‍ 21 വരെ

Written By Muhimmath News on Saturday, 24 March 2018 | 10:03

ഷാര്‍ജ: പതിനാറാമത് ഷാര്‍ജാ പൈതൃക ദിനാഘോഷം ഏപ്രില്‍ 4 മുതല്‍ 21 വരെ റോളയിലെ ഹെറിറ്റേജ് മ്യൂസിയത്തിലടക്കം എമിറേറ്റിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. പൈതൃകത്തെ മുറുകെ പിടിച്ച് നമുക്ക് മുന്നേറാം എന്ന പ്രമേയത്തില്‍ നടക്കുന്ന പരിപാടിയില്‍ 31 രാജ്യങ്ങളും നാല് രാജ്യാന്തര സംഘടനകളും പങ്കെടുക്കും.

യുഎഇയുടെ സംസ്‌കാരവും പാരമ്പര്യവും രാജ്യാന്തര തലത്തില്‍ എത്തിക്കുന്നതിനാണ് എല്ലാ വര്‍ഷവും പൈതൃക ദിനങ്ങള്‍ കൊണ്ടാടുന്നതെന്ന് ഷാര്‍ജ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെറിറ്റേജ്, ഹെറിറ്റേജ് ഡേയ്‌സ് ഹയര്‍ കമ്മിറ്റി എന്നിവയുടെ ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അല്‍ മുസല്ലം പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved